Posts

Showing posts from 2016

എന്നും നിന്നൊപ്പം...

Image
എനിക്കൊന്നു പൊട്ടിക്കരയണം എന്നുണ്ട്..പക്ഷെ ഇവിടത്തെ ബഹളങ്ങളിൽ അതിനു പോലും സാധിക്കാതെ ഞാൻ നിശബ്ദയായി നിന്നു. നാളെ എന്റെ കല്യാണം ആണ് അതും ഞാൻ ഈ ലോകത്ത്‌  ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ആളുമായിട്ട്. ഈ കല്യാണം അത് എന്റെ ആവിശ്യമായിരിന്നു...എന്റെ വാശിയായിരുന്നു നാളെ പുലർച്ചെ ഞങ്ങൾ  എല്ലാവരും പോകും രാഹുലിന്റെ അടുത്തേക്ക്... രാഹുലിന്റെ വീട്ടുകാർ അവിടെയുണ്ടാകും അവിടെ വെച്ചാണല്ലോ കല്യാണം പിറ്റേന്ന്; മൂഹൂർത്തതിന്  സമയമായി താലി കെട്ടിക്കോളു... സ്വാഭാവികമായി ഒരു കല്യാണത്തിൽ ഉണ്ടാകുന്ന മേളങ്ങളോ സദ്യവട്ടങ്ങളോ ബന്ധുക്കളോ ആരും ഇല്ല...ഞാനും രാഹുലും ഞങ്ങളുടെ വീട്ടുകാരും പിന്നെ എന്റെ വീണുടഞ്ഞ കുറച്ചു മോഹങ്ങളും. ഒരു പ്രണയ വിവാഹം അല്ലാത്തോണ്ട് ആരുടേം എതിർപ്പിലായിരിന്നു...ആറു മാസം മുൻപ് വിവാഹ ആലോചന മുഖേന പരിചയപ്പെട്ട ഞങ്ങൾ വളരെ പെട്ടന്നാണ് അടുത്തത്. "ചടങ്ങുകൾ എല്ലാം കഴിഞ്ഞു "  അച്ഛൻ പറഞ്ഞു. പൂജാരികളോ മന്ത്രങ്ങളോ താലപ്പൊലികളോ ഒന്നും ഇല്ല....പക്ഷെ ഞങ്ങടെ കല്യാണം കഴിഞ്ഞു. ഞാൻ ഏറ്റവും  അധികം സ്നേഹിക്കുന്ന പുരുഷൻ ഇന്നെന്റെ ജീവിത  പങ്കാളിയാണെന്നുള്ള സത്യം മനസ്സ് തളരാതെ...

ഇടനാഴിയിലെ വളകിലുക്കം

Image
ഞാൻ ഇവിടെ മുൻപ് വന്നട്ടില്ല ... ഈ സ്ഥലം ഏതാന്നും അറിയില്ല . പക്ഷെ ഇവിടെ എല്ലാവരും പറയുന്നു എനിക്ക് ഇനി ഒരിക്കലും എന്റെ അമ്മയേം അച്ഛനേം കാണാൻ കഴിയില്ല എന്ന് ... ഇതുവരെ കണ്ട ആരെയും കാണാൻ കഴിയില്ലെന്നും . ഇവിടെ ഒരുപാട് ചേച്ചിമാർ ഉണ്ട് എല്ലാവരും ഇപ്പോൾ സംസാരിക്കുന്നത് എന്നെ കുറിച്ചാണ് ... ചിലർ കരയുന്നുമുണ്ട് , ചിലർ ദേഷ്യത്തിലുമാണ് മറ്റു ചിലർ നിശ്ചലമായി ഇരിക്കുന്നു . അതാ അവർ വീണ്ടും എന്നെ പറ്റി പറയുന്നു ...എനിക്ക്  കേൾക്കാം "5 വയസ്സല്ലേ ആ കുട്ടിക്ക് മനുഷ്യരുടെ രൂപം അണിഞ്ഞ് ഭൂമിയിൽ ജീവിക്കുന്നത് മൃഗങ്ങളാണോ ... എങ്ങെനെ തോന്നുന്നു ഇത്രയും നികൃഷ്ടവും ക്രൂരവുമായ ഹത്യകൾ ചെയ്യാൻ " അവർ പറയുന്നു . " ഇതിനൊരു അവസാനമില്ല ... നമ്മൾ വേട്ടയാട പെടാൻ വേണ്ടി ജനിച്ചവർ ആണ് " അവരിൽ ഒരാൾ ഉറക്കെ കരഞ്ഞു കൊണ്ട് പറയുന്നു . എനിക്ക് ചോദിക്കണം ഞാൻ എങ്ങെനയാ ഇവിടെ എത്തിയതെന്ന് .... ഇവരൊക്കെ ആരെണെന്നും " നിങ്ങളൊക്കെ ആരാ ...? " മോളെ ഞങ്ങളും നിന്റെ പോലെ ചില കഴുകൻമാർ കൊത്തിയരിഞ്ഞു തിന്ന് , പിന്നെ ജീവ ശവങ്ങളായി ജീവിച്ച് ഇവിടെ വന്നവരാണ് ". " ചേച്ചി പറഞ്ഞത് എനിക...

ആൾകൂട്ടത്തിൽ തനിയെ

Image
മുംബൈ എന്ന മഹാനഗരത്തിൽ തിരക്കേറിയ ജീവിതങ്ങൾക്കിടയിൽ തനിച്ചൊരു ജീവിതം നയിച്ചിരുന്ന പെൺകുട്ടിയായിരുന്നു സ്വാതി. എല്ലാ പകലുകളും രാവുകളും അവൾക്കു ഒരു പോലെയാണ്- യാത്ര ചെയുന്ന ട്രൈനിക്കുൾ, ചെയുന്ന ജോലി,  കാണുന്ന കാഴ്ചകൾ...എല്ലാം ഒരുപോലെ മാറ്റമില്ലാത്തതായിരുന്നു. പക്ഷെ കുറച്ചു ദിവസങ്ങൾ മുൻപ് സ്റ്റേഷനിൽ കാണുന്ന പരിചിതമല്ലാത്ത ഒരുപാട് മുഖങ്ങളിൽ നിന്നും ഒരു മുഖം അവളുടെ ഓർമയിൽ നിലനിൽക്കാൻ തുടങ്ങി...ആ മുഖചിത്രം  അവളെ പിന്തുടരാൻ തുടങ്ങി. പിന്നെയുള്ള പകലുകൾ അവൾക്കു പ്രിയപ്പെട്ടതായി... ആ ചിത്രത്തെ അവളുടെ  കണ്ണുകൾ തിരഞ്ഞു തുടങ്ങി...ആദ്യമൊക്കെ ആ വ്യക്തിയറിയാതെയാണ് അവൾ ശ്രദ്ധിച്ചിരുന്നെങ്കിൽ...പിന്നീട് അത് അറിഞ്ഞുകൊണ്ടായി...പതുക്കെ അവർ പരസ്പരം പുഞ്ചിരികൾ സമ്മാനിച്ച് തുടങ്ങി ....ജീവിത സാഹചര്യങ്ങൾ കാരണം അവൾ മറന്നു പോയ ഒന്ന് അവൾ വീണ്ടും ചെയ്യാൻ തുടങ്ങി... ഇതുവരെ ആരിൽ നിന്നും ലഭിക്കാത്ത പ്രതീക്ഷയുടെ ഒരു വെളിച്ചം അവൾ ആ മുഖത്തു  കണ്ടു കാണും....അവർ പരസ്പരം വിടർന്ന കവിളുകൾ കൈമാറി...പലപ്പോഴും സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് മൂലവും ട്രെയിനിന്റെ വരവ് മൂലവും അവർക്ക്...

ജീവിക്കുന്ന നക്ഷത്രങ്ങൾ

Image
ബാല്യകാല ഓർമ്മകളിൽ ഏറ്റവും തെളിഞ്ഞു വരുന്ന ഒന്നാണ് അമ്മയുടെ കയ്യും പിടിച്ച്  തൊട്ടിപ്പാളെ തറവാടിന്റെ പടികെയറിച്ചെല്ലുമ്പോൾ കാണുന്ന മുത്തശ്ശിയുടെ (അമ്മയുടെ അമ്മുമ്മ)വിരിഞ്ഞ കണ്ണും വിടർന്ന കവിളും... പല്ലില്ലായിരുന്നുവെങ്കിലും നല്ല ഭംഗിയായിരുന്നു മുത്തശ്ശി ആ ചിരിക്ക്  അടിച്ചുപൊളി ഹിന്ദി പാട്ടുകേട്ട് ഞാൻ ഡപ്പാങ്കുത്ത് കാണിക്കുന്നത് കണ്ട് അത്ഭുതത്തോടുകൂടി എന്നെ നോക്കുന്ന മുത്തശ്ശിയുടെ ഭാവങ്ങളും ഞാൻ മറന്നട്ടില്ല. പല്ലു തേച്ചു കഴിഞ്ഞ് വടുക്കോറത്തെ ഇട്ടിരിക്കുന്ന  തോർത്തിന് പകരം മുത്തശ്ശി  ധരിച്ചിരിക്കുന്ന മുണ്ടിൽ മുഖം തുടച്ചു  ഓടിയതിനൊക്കെ  കിട്ടിയ ശകാരങ്ങളും ഓർക്കുന്നു.... വെല്യമ്മുമ്മ(മുത്തശ്ശന്റെ സഹോദരി) പറമ്പിൽ ജാതി പറക്കാൻ ഇറങ്ങമ്പോൾ പിന്നാലെ ഓടി വന്നു കയ്യിൽ ഒതുങ്ങാത്ത അത്രയും ജാതിക്കകൾ പിടിച്ചു  തരാറുള്ളതൊക്കെ  ഒരു  കൗതുകം ആയി ഇന്ന് തോന്നുന്നു. നെയ്യുകൂട്ടിയ ചോറ് ഉരുള ഉരുളയാക്കി ഊട്ടി തരാറില്ലെ വെല്യമ്മുമ്മ... അതിന്റെ രുചി  വേറെ ആരുടെ കയ്യിൽ നിന്നും അനുഭവപ്പെട്ടട്ടില്ല. നിങ്ങള...

അനാമിക

Image
ഈ ഗേറ്റ് തുറക്കുമ്പോൾ ഉള്ള  ശബ്ദത്തിന് ഒരു മാറ്റവും ഇല്ലല്ലോ രാമേട്ടാ... രാമേട്ടൻ ചിരിച്ചുകൊണ്ട് എന്റെ വിശേഷങ്ങൾ ചോദിച്ചു. വിദ്യാലയത്തിന്റെ കാവൽക്കാരൻ എന്നതിൽ ഉപരി ഇവിടത്തെ ഓരോ കുട്ടിയുടെയും മനസ്സറിയുന്ന വ്യക്തി. "അനാമികേടെ പുസ്തകങ്ങൾ ഒക്കെ ഞാൻ വായിക്കാറുണ്ട്...നന്നായി മോളെ  നി ഈ നിലയിൽ എത്തേണ്ടവൾ തന്നെയാ, ആട്ടെ നിങ്ങടെ റീയൂണിയന്റെ സമയം ആയില്ലേ ആരെയും കാണുന്നില്ലല്ലോ" 10 വർഷങ്ങൾക്ക് ശേഷം അല്ലെ എല്ലാവരേയും കാണാൻ പോകുന്നത് നന്നായി ഒരുങ്ങി കുടുംബവും ഒക്കെ ആയിട്ടല്ലേ വരുന്നേ..അതായിരിക്കും. "അപ്പൊ മോൾക്ക്‌ ഒരുങ്ങണ്ടേ...കുടുംബവും വേണ്ടേ" ചോദിച്ചതിന് ശേഷം വേണ്ടായിരുന്നു എന്ന ഭാവം ഞാൻ രാമേട്ടന്റെ മുഖത്ത് കണ്ടു... രാമേട്ടന് ചിലതൊക്കെ ഓർമ്മ വന്നു കാണും...എനിക്കും. ക്ലാസ്സ്‌റൂം വരെ ഒക്കെ ഒന്നു പോയിട്ട് വരാമെന്നു  പറഞ്ഞ്  ഞാൻ അവിടന്നു നടന്നു. ക്ലാസ്സ്‌റൂം, കോറിഡോർസ്, ക്യാന്റീൻ, ഓഡിറ്റോറിയം എലാവടേയും പോയി...ഇനി പോകേണ്ടത് ഗ്രൗണ്ടിലേക്കാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള ബെഞ്ചിനെ എന്റെ കണ്ണുകൾ തിരഞ്ഞ് കണ്ടുപിടിച്ചു...അവിടെ ചെന്നിരുന്നു...ആദ്യമായി  തനിച്ചിരുന്നു...

ഒരു സായം സന്ധ്യയിൽ...

Image
ഓരോ തിരമാലകൾ അവളിലേക്ക് അടുത്തപ്പോഴും അവന്റെ ശബ്ദം കേൾക്കുന്നതായി അവൾക്ക് തോന്നി. ഉജ്ജ്വലതേജ്ജസ്സോട്കൂടി അസ്തമിക്കാൻ പോകുന്ന സൂര്യന്റെ മുന്നിൽ  ഉതിച്ചുയർത്താൻ കൊതിക്കുന്ന മോഹങ്ങളുമായിയാണ്‌ അവൾ നിന്നത്. നിമിഷവേഗത്തിൽ ഇല്ലാതായികൊണ്ടിരുന്ന കാൽപാതങ്ങൾ നോക്കി നിൽക്കവേ വീണ്ടും അവൾ അവന്റെ വിളി കേട്ടു. പക്ഷെ ഇത്തവണ അത് അവളുടെ ഭ്രമമായിരുന്നില്ല...അവൻ എത്തി കഴിഞ്ഞിരുന്നു. താൻ കേൾക്കാൻ പോകുന്ന വാക്കുകളും അതിന്റെ ആഴവും ഒന്നും അറിയാതെ അവളുടെ തോളിൽ തട്ടി കൊണ്ട് വൈകി വന്നതിനു അവൻ മാപ്പ് പറഞ്ഞു. ട്രാഫിക്‌ ജാമിനെ കുറ്റപ്പെടുത്തികൊണ്ട് അവൻ അവന്റെ സംസാരം തുടങ്ങി. തന്റെ വികാരങ്ങൾ വാക്കുകളുടെ രൂപത്തിൽ കൊണ്ട് വരാൻ കഴിയാതെ അവൾ നിശബ്ദയായി നിന്നു. "എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചേ" അവൻ ചോദിച്ചു. മനസ്സിൽ നൂറു തവണ അവൾ പറഞ്ഞു പഠിച്ച വാചകങ്ങൾ പെട്ടെന്ന് അവന്റെ ചോദ്യം കേട്ടപ്പോൾ മാഞ്ഞു പോയി...ശൂന്യമായി പോയി. "എനിക്ക് എനിക്ക്...അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു. സഹികെട്ട് അവൻ ചോദിച്ചു "എന്തെങ്കെലും ഒന്ന് പറയടോ" അവൾ അത് പറയുന്ന നിമിഷം അവളുടെ പ്രണയത്തിന്റെ തുടക്കം ആകാം അല്ലെങ്കിൽ ഒരു പക്ഷ...

ഈ വീട്ടിൽ അൽപ്പം നേരം

Image
ഈ അടുത്ത് ഞാൻ ഒരു വീട്ടിൽ പോയി, ജനിച്ചന്നുമുതലേയുള്ള എന്റെ ഒരുപാട് ഓർമ്മകൾക്ക് സാക്ഷ്യം വഹിച്ച ഞാൻ ഹൃദയത്തിനോട് ചേർത്തുനിർത്തുന്ന എന്റെ തറവാട്... പക്ഷെ ഇന്ന് അത് എന്റെ പഴയ കളിയും ചിരിയും നിറഞ്ഞ വീടായിരുന്നില്ല, ആരെയോ തേടുന്ന ആരുടെയൊക്കയോ ശബ്ദം കേൾക്കാൻ കൊതിക്കുന്ന അടച്ചിട്ട മുറികളും, നിശ്ചലമായ ഉമ്മറപ്പടികളും, മാറാലമൂടിയ മതിലുകളും  മാത്രമായിരുന്നു. മുറ്റമാകെ വിതറികിടക്കുന്ന മഞ്ഞപ്പൂകളും, പഴത്തു വീണു പോയ നാവിൽ വെള്ളമൂറുന്ന പുളിയും, മണ്ണിൽ ജീർണിച്ചുകിടക്കുന്ന  ജാതിക്കയും, വളർന്നു വലുതായ ചക്കയും, മാങ്ങയും, ഇരിമ്പംപുളിയും എല്ലാം അതിന്റെ ഉടമസ്ഥരെ തേടുകയായിരുന്നു.മഴയത്ത് ഞങ്ങളിറങ്ങി കളിച്ച  ആ മണ്ണും , ആരും കളിക്കാൻ കൂട്ടില്ലാതെ നൊമ്പരപെടുന്ന കുഴിയാനയും, തുമ്പികളും , പന്തുകളും എന്റെ ശ്രദ്ധയിൽപെട്ടു. വീടിന്റെ അകത്തളങ്ങളിൽ എല്ലാം ഒരു മൂഖതയായിരിന്നു...ഒരു ശ്മശാന മൂഖത. മുറിയുടെ ഓരോ ചുവരിലും ഞാൻ ഏറ്റുവും അധികം ഇഷ്ടപ്പെടുന്ന പൊടിയുടെ ഗന്ധമായിരിന്നു...പക്ഷെ ഒരിക്കലും ഈ വീട്ടിൽ നിന്ന് ഇത് അനുഭവിക്കേണ്ടിവരും എന്ന്  പ്രതീക്ഷിച്ചിരുന്നി...

എന്ന് സ്വന്തം രാധ...

Image
പുല്ലാങ്കുഴലിന്റെ ആ നാദം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു. നിഷ്കളങ്കമായ ആ കള്ള നോട്ടങ്ങൾ ഇന്നും എന്റെ കണ്പോളകളിൽ വന്നണയുന്നു. ഇന്നും മരണപ്പെടാതെ  എന്റെ മനസ്സിന്റെ കോണിൽ ആ ഓർമ്മകൾ ജീവിക്കുന്നു. ആദ്യ കാഴ്ച മുതൽ അന്ധ്യ കൂടികാഴ്ച്ച വരെ നീണ്ടുനിന്ന നിശബ്ദത, അത് പാടിയ പ്രണയത്തിന്റെ സംഗീതം  എങ്ങെനെ എന്റെ ഓർമ്മകളിൽ നിന്ന് മായും. ആയിരം നക്ഷത്രങ്ങൾക്കിടയിൽ  തിളങ്ങുന്ന പൂര്ണ്ണച്ചന്ദ്രനെ പോലെ ആയിരുന്നില്ലേ കൃഷ്ണൻ എന്നെ  മറ്റു ഗോപികമാർക്കിടയിൽ കണ്ടത്. ആദ്യമെനിക്ക് തോന്നിയത് കൗതുകമാണ് പിന്നീടത് ഒരു ആരധനയായതും, പ്രണയത്തിൽ ചെന്ന് കലാശിച്ചതും...എല്ലാം ഒരു നിയോഗമാകാം. ചില നിയോഗങ്ങൾക്ക് ആയുസ്സ്  വളരെ ലഘു ആണ്, എന്റേത് പോലെ. പരിഭവങ്ങൾക്കോ പരാതികൾക്കോ എന്റെ പ്രണയത്തിൽ സ്ഥാനമുണ്ടായില്ല, സ്വന്തമാക്കണമെന്ന സ്വാർത്ഥതയല്ല ആത്മാവുകൾ തൊട്ടുണർത്തുന്ന അനുഭൂതിയാണെനിക്ക് പ്രണയം. അഗ്നിയെകാളും തീവ്രത എന്റെ മിഴികളിൽ മയങ്ങിയ വാക്കുകൾക്ക് ഉണ്ടായിരുന്നെങ്കിൽ, ഓടകുഴൽ വിളിയിൽ ഒളിച്ചിരുന്ന പ്രണയ രാഗങ്ങൾക്ക് ജലത്തിന്റെ നിർമ്മലതയായിരിന്നു. കൃഷ്ണന്റെ ...

നിശാഗന്ധി പൂത്ത രാത്രിയിൽ...

Image
നെറ്റിയിലേക്ക് ഊർന്നു വീണ എന്റെ മുടിയിഴകൾ മെല്ലെ മാറ്റികൊണ്ട് ചുവുന്ന് വിടർന്ന എന്റെ കവിളുകൾ അവന്റെ ഉള്ളം കൈയ്യിൽ ഒളിപ്പിച്ചുകൊണ്ട്  എന്റെ നെറ്റിയിൽ അവൻ  ചുമ്പിച്ചു. വെറും ഒരു സ്നേഹ ചുമ്പനം മാത്രം ആയിരുന്നില്ല  അത്. പുതിയ പ്രതീക്ഷകളുടേയും  സ്വപ്നങ്ങളുടേയും തുടക്കം ആയിരുന്നു. വിജനവും സുന്ദരവും ആയ ഈ വീഥിയിൽ ഞങ്ങൾ ഇപ്പോൾ തനിച്ചാണ്. ഗുൽമോഹർ ആലിങ്കനിക്കുന്ന  ഈ വഴിയിൽ ഈ രാവിലൂടെ നടന്ന് ഞങ്ങൾ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭികുകയാണ്. ഞാൻ അവന്റേതും അവൻ എന്റേതും മാത്രം ആകുകയാണ്. നാളുകളുടെ പ്രയത്നത്തിന്റെ ഫലമായിരിന്നു ഞങ്ങൾക്ക് ഈ രാത്രിയും ഈ ഏകാന്തതയും. എക്കാലെത്തേയും മോഹം ആയിരിന്നു ഈ രാത്രിയുടെ മറവിൽ ഈ വഴിയിലൂടെയുള്ള യാത്ര. ഞങ്ങളുടെ സ്വന്തക്കാരുടെ എദിർപ്പുകൾ ആയിരിക്കാം ഇതിന്റെ ദൈർഖ്യം ഇത്രയും വർധിപ്പിച്ചത്. ഇന്ന് അവരുടെ പൂർണ്ണ  മനസ്സോടു കൂടി ഈ വഴിയിൽ  അവന്റെ കൈയ്യുകൾ  ചേർത്ത് നടക്കുമ്പോൾ ആ പഴയ കഷ്ടപ്പാടുകൾ എല്ലാം ഒരു കേട്ടുകേൾവി മാത്രം ആയിയാണ് അനുഭവപ്പെടുന്നത്. കുളിരലിയിപ്പികുന്ന തണുത്ത ഈ കാറ്റിൽ അവന്റെ നെഞ്ചിലെ ചൂടായിരിന്നു എന്റെ ആ...

അവളുടെ ഓർമ്മകൾ

Image
പരിചിതമല്ലാത്ത  പ്രഭാതത്തിന്റെ   സൂര്യരശ്മികൾ   അവളെ   നിദ്രയിൽ   നിന്നും ഉണർത്തി .  അരികിൽ ഉറങ്ങുന്ന തന്റെ ഭർത്താവിനേയും നീണ്ടു നിന്ന രാത്രിയിൽ അവകാശത്തിന്റെ പേരിൽ അടിയറവു വെക്കേണ്ടി വന്ന തന്റെ   ശരീരത്തേയും  നിറ മിഴികളാൽ ഓർത്തു കൊണ്ട് അഴിഞ്ഞുകിടന്നിരുന്ന വസ്ത്രങ്ങൾ   അവൾ ധരിച്ചു . ഇനി അവൾക്ക് പുതിയ പകലുകളും രാവുകളും ആയിരിക്കുമെന്ന് അവൾ കുറ്റബോധത്തോട് കൂടി തിരിച്ചറിഞ്ഞു . ആദർഷയായ ഭാര്യാപദവി അണിഞ്ഞുകൊണ്ട് അവൾ ഭർത്താവിനെ ജോലിക്ക്   പറഞ്ഞയിച്ചു . കാണാത്ത മുഖങ്ങൽകിടയിൽ കണ്ടു മറന്ന സൗഹാർദ്ധങ്ങൾകിടയിൽ  പലപ്പോഴും അവൾ അവളെ തന്നെ മറന്നു . പക്ഷെ ഹൃദയത്തിന്റെ അടിത്തട്ടിൽ നൊമ്പരങ്ങൾ മാത്രം സമ്മാനിക്കുന്ന ഓർമ്മകൾ അവൾ ഓർത്തുകൊണ്ടേയിരിന്നു. തിരക്കുകൾ  മാറിയ ശേഷം അന്യരുടെ കയ്യകലത്തിൽ നിന്നും സൂക്ഷിച്ചു വെച്ച കുറുച്ചു ചിത്രങ്ങൾ അവൾ എടുത്തു . ആ  ചിത്രങ്ങളിലുള്ള   മുഖം അവളുടെ ജീവൻ, ഇന്നവൾക്ക് ‌ വെറും ഒരു  ഓർമ്മ   മാത്രമാണ്. ഒരു നിമിഷത്ത...

ആ നിമിഷം

Image
ഒരു ദശാബ്ധിയുടെ സ്വപ്നങ്ങൾക് ഇന്ന്   തിരശ്ശീല വീഴും . എല്ലാവരും തിരക്കിൽ ആണ് , ഒരുക്കങ്ങളിൽ ആണ് , നിമിഷങ്ങൾക്കുള്ളിൽ   ഇവിടെ വന്നു ചേരാൻ പോകുന്ന അതിഥിയെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പുകളിൽ ആണ് . ആദ്യമായി അല്ല ഞാൻ ഈ സ്റ്റുഡിയോയിൽ ഒരാളുടെ അഭിമുഖം എടുക്കാൻ വരുന്നത് , എന്നാൽ ഇന്ന് ഞാൻ ഒരു തയ്യാറെടുപ്പുകളും ഇല്ലാതെയാണ്   ഇവിടെ നിൽകുന്നത്‌ . കൗമാര പ്രായം തൊട്ടു ഞാൻ മനസ്സിൽ   കൊണ്ടുനടന്നിരുന്ന സ്വപ്നങ്ങളുടെ നിർമാതാവിനെ ഞാൻ ഇന്ന് നേരിൽ  കാണാൻ പോകുകയാണ് . ഈ ഒരു നിമിഷത്തിനു   വേണ്ടി കാത്തിരികാത്ത രാത്രികളോ   പകലുകളോ കഴിഞ്ഞ പത്തു വർഷത്തെ എന്റെ   ജീവിതത്തിൽ ഉണ്ടായി കാണില്ല . ഏതോ ഒരു മാസികയുടെ മുഖ ചിത്രമായി കണ്ടപ്പോൾ തോന്നിയ ആകർഷണം . പിന്നിട് പലപ്പോഴും കണ്ട അഭിമുഖങ്ങളാൽ കേട്ട അറിവുകളാൽ, ഞാൻ അറിയാതെ അവൻ എ ന്റെ   ജീവിതത്തിലെ   പറിച്ചു നടാൻ പറ്റാത്ത ഭാഗമായി   മാറി . അർഹിക്കാത്തത് ആഗ്രഹിക്കുന്നതി ന്റെ  പേരിൽ പലരും നിരുത്സാഹപ്പെടുത്തിയപ്പോഴും  മ...