ആൾകൂട്ടത്തിൽ തനിയെ
മുംബൈ എന്ന മഹാനഗരത്തിൽ തിരക്കേറിയ ജീവിതങ്ങൾക്കിടയിൽ തനിച്ചൊരു ജീവിതം നയിച്ചിരുന്ന പെൺകുട്ടിയായിരുന്നു സ്വാതി. എല്ലാ പകലുകളും രാവുകളും അവൾക്കു ഒരു പോലെയാണ്- യാത്ര ചെയുന്ന ട്രൈനിക്കുൾ, ചെയുന്ന ജോലി, കാണുന്ന കാഴ്ചകൾ...എല്ലാം ഒരുപോലെ മാറ്റമില്ലാത്തതായിരുന്നു.
പക്ഷെ കുറച്ചു ദിവസങ്ങൾ മുൻപ് സ്റ്റേഷനിൽ കാണുന്ന പരിചിതമല്ലാത്ത ഒരുപാട് മുഖങ്ങളിൽ നിന്നും ഒരു മുഖം അവളുടെ ഓർമയിൽ നിലനിൽക്കാൻ തുടങ്ങി...ആ മുഖചിത്രം അവളെ പിന്തുടരാൻ തുടങ്ങി. പിന്നെയുള്ള പകലുകൾ അവൾക്കു പ്രിയപ്പെട്ടതായി... ആ ചിത്രത്തെ അവളുടെ കണ്ണുകൾ തിരഞ്ഞു തുടങ്ങി...ആദ്യമൊക്കെ ആ വ്യക്തിയറിയാതെയാണ് അവൾ ശ്രദ്ധിച്ചിരുന്നെങ്കിൽ...പിന്നീട് അത് അറിഞ്ഞുകൊണ്ടായി...പതുക്കെ അവർ പരസ്പരം പുഞ്ചിരികൾ സമ്മാനിച്ച് തുടങ്ങി ....ജീവിത സാഹചര്യങ്ങൾ കാരണം അവൾ മറന്നു പോയ ഒന്ന് അവൾ വീണ്ടും ചെയ്യാൻ തുടങ്ങി...
ഇതുവരെ ആരിൽ നിന്നും ലഭിക്കാത്ത പ്രതീക്ഷയുടെ ഒരു വെളിച്ചം അവൾ ആ മുഖത്തു കണ്ടു കാണും....അവർ പരസ്പരം വിടർന്ന കവിളുകൾ കൈമാറി...പലപ്പോഴും സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരക്ക് മൂലവും ട്രെയിനിന്റെ വരവ് മൂലവും അവർക്ക് അത് സാധിച്ചില്ല.
എന്നാൽ ഇന്ന് അവളുടെ ഏകാന്തതക്ക് അടിവര എഴുതി കൊണ്ട് അവൾ അവളുടെ പ്രിയപ്പെട്ടതായി മാറിയ വ്യക്തിയോട് സംസാരിക്കാൻ തീരുമാനിച്ചു...എന്നൊന്നും തോന്നാത്ത ഒരു പ്രതേക അനുഭൂതി അവൾ അന്ന് ആസ്വദിച്ചു...സാഹചര്യങ്ങൾ അകറ്റി നിർത്തിയ വികാരങ്ങൾ അവൾക്കു സമ്മാനിക്കാൻ കഴിയുന്ന ശരിയായ പങ്കാളിയാണ് ആ മുഖത്തിന്റെ ഉടമ എന്നവൾക്കു തോന്നി.
പതിവ് പോലെ സ്റ്റേഷനിൽ എത്തി അവൾ ആ മുഖം തേടി കണ്ടുപിടിച്ചു...പിന്നെ കേട്ടത് വെടിയൊച്ചകൾ ആണ്...രക്തംപൂണ്ടു വീഴുന്ന മനുഷ്യ ശരീരങ്ങൾക്ക് അവളുടെ കണ്ണുകൾ സാക്ഷിയായി...ആ ബഹളങ്ങളും ജനത്തിരക്കും പരിഭ്രമവും അവളെ ദിശയില്ലാതെ എവിടെയോ എത്തിച്ചു....പല തവണ തിരിഞ്ഞു നോക്കിയെങ്കെലും അവളുടെ മനസ്സിൽ പതിഞ്ഞ മുഖം അവളുടെ മിഴകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല.
അന്വേഷിച്ചു അറിയാൻ മാര്ഗങ്ങളൊന്നും ഇല്ലാതെ പല ആശുപത്രികളിൽ അവൾ ആ മുഖം തേടി അലഞ്ഞു ജീവനോടിയൊണ്ടോ എന്നെങ്കിലും അവൾക്ക് അറിയണമായിരിന്നു. ഒടുവിൽ പ്രായമേറിയ ഒരു സ്ത്രീയുടെ കയ്യിൽ ആ മുഖം ഒരു ഫോട്ടോ രൂപത്തിൽ അവൾ കണ്ടു....
"ഞാൻ സ്റ്റേഷനറിൽ കണ്ടു പരിചയം ഉണ്ട്...ഇന്ന് അവിടെ ഞാനും ഉണ്ടായിരിന്നു...എങ്ങെനെ ഉണ്ട് ആൾക്ക് ഇപ്പോൾ" വ്യാകുലയായി അവൾ ചോദിച്ചു
കണ്ണീരു തോരാത്ത കണ്ണുകളുമായി അവർ പറഞ്ഞു " രക്ഷപെടും എന്നാണ് ഡോക്ടർമാർ പറയുന്നത്...പക്ഷെ അവളിൽ ഉറങ്ങിയിരുന്ന എന്റെ പേരക്കുട്ടിയെ ഞങ്ങൾക്ക് നഷ്ടമായി...അവളെ എങ്കിലും തിരിച്ചു കിട്ടണമെന്നാണ് ഇപ്പോൾ പ്രാർത്ഥിക്കുന്നത്"
അവരുടെ മറുപടി സ്വാതിയെ വീണ്ടും അന്ധകാരത്തിന്റെ ലോകത്തിലേക്ക് കൊണ്ടുപോയി...അവളുടെ നേരിയ പ്രതീക്ഷകൾ ഉടഞ്ഞു വീണു...സമൂഹത്തിനു അംഗീകരിക്കാൻ പ്രയാസമുള്ള വികാരങ്ങൾക്ക് വിധേയയായേന്റെ പേരിൽ അബലയായതാണ് അവൾ... കുറച്ചു ദിവസത്തേക്ക് അവളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച അവളുടെ പ്രണയിനിക്ക് നന്മകൾ മാത്രം നേർന്നു കൊണ്ട് നിറഞ്ഞ മിഴികളുമായി വീണ്ടും അവൾ ആ തിരക്കിലേക്ക് യാത്ര തിരിച്ചു.

Comments
Post a Comment