ജീവിക്കുന്ന നക്ഷത്രങ്ങൾ
ബാല്യകാല ഓർമ്മകളിൽ ഏറ്റവും തെളിഞ്ഞു വരുന്ന ഒന്നാണ് അമ്മയുടെ കയ്യും പിടിച്ച് തൊട്ടിപ്പാളെ തറവാടിന്റെ പടികെയറിച്ചെല്ലുമ്പോൾ കാണുന്ന മുത്തശ്ശിയുടെ (അമ്മയുടെ അമ്മുമ്മ)വിരിഞ്ഞ കണ്ണും വിടർന്ന കവിളും...
പല്ലില്ലായിരുന്നുവെങ്കിലും നല്ല ഭംഗിയായിരുന്നു മുത്തശ്ശി ആ ചിരിക്ക്
അടിച്ചുപൊളി ഹിന്ദി പാട്ടുകേട്ട് ഞാൻ ഡപ്പാങ്കുത്ത് കാണിക്കുന്നത് കണ്ട് അത്ഭുതത്തോടുകൂടി എന്നെ നോക്കുന്ന മുത്തശ്ശിയുടെ ഭാവങ്ങളും ഞാൻ മറന്നട്ടില്ല. പല്ലു തേച്ചു കഴിഞ്ഞ് വടുക്കോറത്തെ ഇട്ടിരിക്കുന്ന തോർത്തിന് പകരം മുത്തശ്ശി ധരിച്ചിരിക്കുന്ന മുണ്ടിൽ മുഖം തുടച്ചു ഓടിയതിനൊക്കെ കിട്ടിയ ശകാരങ്ങളും ഓർക്കുന്നു....
വെല്യമ്മുമ്മ(മുത്തശ്ശന്റെ സഹോദരി) പറമ്പിൽ ജാതി പറക്കാൻ ഇറങ്ങമ്പോൾ പിന്നാലെ ഓടി വന്നു കയ്യിൽ ഒതുങ്ങാത്ത അത്രയും ജാതിക്കകൾ പിടിച്ചു തരാറുള്ളതൊക്കെ ഒരു കൗതുകം ആയി ഇന്ന് തോന്നുന്നു.
നെയ്യുകൂട്ടിയ ചോറ് ഉരുള ഉരുളയാക്കി ഊട്ടി തരാറില്ലെ വെല്യമ്മുമ്മ... അതിന്റെ രുചി വേറെ ആരുടെ കയ്യിൽ നിന്നും അനുഭവപ്പെട്ടട്ടില്ല.
നിങ്ങളുടെ രണ്ടു പേരുടെയും ഇടയിൽ മാറി മാറി കിടന്നു കഥകൾ കേട്ടിരുന്ന കാലം...ജീവിതത്തിലെ പകരം വെക്കാൻ ഇല്ലാത്ത നിമിഷങ്ങൾ ആയിരിന്നു അത്... AC മുറിയിലോ വിശാലമായ കട്ടിലിൽ കിടന്നാലോ കിട്ടാത്ത ഒന്നായിരുന്നു നിങ്ങളെ രണ്ടു പേരെയും കെട്ടിപിടിച്ചു ആ കൊച്ചു കട്ടിലിൽ കിടന്നിരുന്നപ്പോൾ കിട്ടാറുള്ള സുഖം....
ഓരോ തവണയും അവധികഴിഞ്ഞു പോകുമ്പോളും അടുത്ത അവധിക്കാലത്തിനായി കാത്തിരിക്കുന്ന നിങ്ങളുടെ കണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
എഴുതിയാൽ തീരാത്ത കഥയിലെ തിരഞ്ഞെടുത്ത കുറച്ചു അധ്യായങ്ങൾ മാത്രമാണിത് അതും എനിക്ക് ഓർമ്മവെച്ച കാലത്തിനു ശേഷം ഉള്ളത്...പക്ഷെ എനിക്ക് അറിയാം ഞാൻ ജനിച്ചന്നു മുതൽ നിങ്ങൾ എന്നെ എത്ര നന്നായി നോക്കാറുണ്ടെന്നു.
അച്ഛന്റെയും അമ്മയുടെയും കൂടെ വന്നു നിന്ന് സൗകര്യം ഇല്ലാത്ത വീടുകളിൽ പരാതികൾ ഇല്ലാതെ നിങ്ങൾ എന്നെ നോക്കിയതൊക്കെ ഇന്നും ഞാൻ സ്മരിക്കുന്നു.
ഇന്ന് ദൈവാനുഗ്രഹത്താൽ ഞങ്ങൾ നല്ല രീതിയിൽ ജീവിക്കുമ്പോൾ കൂടെ കൊണ്ട് വന്നു നിർത്താൻ നിങ്ങൾ ഇല്ല എന്നതിൽ വിഷമം ഉണ്ട്....നിങ്ങൾ എന്നെ നോക്കിയത് പോലെ തിരിച്ചു നോക്കാൻ എനിക്ക് ഒരു അവസരം ഇല്ലാതെ പോയതിൽ സങ്കടം ഉണ്ട്....
ഇന്നും രാത്രി ആകാശത്തേക്ക് നോക്കുമ്പോൾ രണ്ടു നക്ഷത്രങ്ങൾ എന്നെ നോക്കി തിളങ്ങാറുണ്ട്...എന്തോ പറയുന്ന പോലെ...ആ നക്ഷത്രങ്ങൾ നിങ്ങൾ ആണെന്ന് എനിക്ക് അറിയാം...തെറ്റും ശെരിയും ചൂണ്ടി കാണിക്കാനായി ഇന്നും നിങ്ങൾ എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു...അതിനാൽ ഈ വാക്കുകളും നിങ്ങളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു.
സ്വന്തം
മീനു

Comments
Post a Comment