നിശാഗന്ധി പൂത്ത രാത്രിയിൽ...
നെറ്റിയിലേക്ക് ഊർന്നു വീണ എന്റെ മുടിയിഴകൾ മെല്ലെ മാറ്റികൊണ്ട് ചുവുന്ന് വിടർന്ന എന്റെ കവിളുകൾ അവന്റെ ഉള്ളം കൈയ്യിൽ ഒളിപ്പിച്ചുകൊണ്ട് എന്റെ നെറ്റിയിൽ അവൻ ചുമ്പിച്ചു. വെറും ഒരു സ്നേഹ ചുമ്പനം മാത്രം ആയിരുന്നില്ല അത്. പുതിയ പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും തുടക്കം ആയിരുന്നു.
വിജനവും സുന്ദരവും ആയ ഈ വീഥിയിൽ ഞങ്ങൾ ഇപ്പോൾ തനിച്ചാണ്. ഗുൽമോഹർ ആലിങ്കനിക്കുന്ന ഈ വഴിയിൽ ഈ രാവിലൂടെ നടന്ന് ഞങ്ങൾ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭികുകയാണ്. ഞാൻ അവന്റേതും അവൻ എന്റേതും മാത്രം ആകുകയാണ്.
നാളുകളുടെ പ്രയത്നത്തിന്റെ ഫലമായിരിന്നു ഞങ്ങൾക്ക് ഈ രാത്രിയും ഈ ഏകാന്തതയും. എക്കാലെത്തേയും മോഹം ആയിരിന്നു ഈ രാത്രിയുടെ മറവിൽ ഈ വഴിയിലൂടെയുള്ള യാത്ര.
ഞങ്ങളുടെ സ്വന്തക്കാരുടെ എദിർപ്പുകൾ ആയിരിക്കാം ഇതിന്റെ ദൈർഖ്യം ഇത്രയും വർധിപ്പിച്ചത്. ഇന്ന് അവരുടെ പൂർണ്ണ മനസ്സോടു കൂടി ഈ വഴിയിൽ അവന്റെ കൈയ്യുകൾ ചേർത്ത് നടക്കുമ്പോൾ ആ പഴയ കഷ്ടപ്പാടുകൾ എല്ലാം ഒരു കേട്ടുകേൾവി മാത്രം ആയിയാണ് അനുഭവപ്പെടുന്നത്.
കുളിരലിയിപ്പികുന്ന തണുത്ത ഈ കാറ്റിൽ അവന്റെ നെഞ്ചിലെ ചൂടായിരിന്നു എന്റെ ആശ്വാസം. കാലത്തിനു വിപരീതമായി അപ്പോൾ പെയ്ത മഴ മരവിച്ചു കിടന്ന മണ്ണിനെ ഉണർത്താൻ ആയിരുന്നില്ല വേർപാടിന്റെ ഭീതിയിൽ മരവിച്ച ഞങ്ങളുടെ മനസ്സിനെ ഉണർത്താൻ ആയിരുന്നു. ഏറെ നിമിഷത്തേക്ക് ഞങ്ങൾ പരസ്പരം നോക്കി നിന്ന് കൊണ്ട് മൗനത്തിന്റെ ഭാഷയിൽ പ്രണയത്തിന്റെ എണ്ണിയാൽ തീരാത്ത വാക്കുകൾ പങ്കിട്ടു. ഒരു ജന്മം മുഴുവൻ ഇനി ഞങ്ങൾക്ക് സ്വന്തമാണെന്നുള്ള ആനന്ദം ഞങ്ങൾ പറയാതെ പറഞ്ഞു.
മെല്ലെ എന്റെ പാദങ്ങൽ ഉയരത്തി കൊണ്ട് അവന്റെ തോളിൽ എന്റെ ഇരുഹസ്തങ്ങൾക്ക് വിശ്രമം കൊടുത്ത് ആ നെറ്റിയിൽ ഞാൻ പ്രണയോപഹാരം സമ്മാനിച്ചു. ആ മാത്രയിൽ അവന്റെ കവിളിനെ സ്പർശിച്ച തുള്ളികൾ മഴയിൽന്നിന്നുള്ളതല്ല എന്റെ മിഴിയിൽന്നിന്നുള്ളതാണെന്ന് അവൻ മനസ്സിലാക്കി.
ഒരു കൊച്ചു കുട്ടിയുടെ കണ്ണീർ മായ്കുന്ന മ്രിദുലതയോടുകൂടി അവന്റെ തൊടുവിരലാൽ അവൻ എന്റെ മിഴിനീർ മായ്ച്ചു. അവനെ കെട്ടിപുണർന്നു കൊണ്ട് ഞങ്ങളുടെ ഈറൻ മേനിയുടെ ഗന്ധം അറിയുമ്പോഴാണ് പൂത്തു നിന്ന ഒരു നിശാഗന്ധിയെ ഞാൻ ശ്രദ്ധിച്ചത്. നിശാഗന്ധി പൂത്ത ഈ രാത്രിയിൽ നിന്നും ഞങ്ങൾ ഞങ്ങളുടെ പുതിയ പകലുകൾ തുടുങ്ങുകയാണ്.
ഒരു ജന്മം പോരാതെ വരുന്ന അത്രയും പ്രണയം പ്രണയിച്ചു തീർക്കാനായി ഞങ്ങൾ ഞങ്ങളുടെ ജീവിതം തുടുങ്ങുകയാണ്....

Comments
Post a Comment