ഈ വീട്ടിൽ അൽപ്പം നേരം

ഈ അടുത്ത് ഞാൻ ഒരു വീട്ടിൽ പോയി, ജനിച്ചന്നുമുതലേയുള്ള എന്റെ ഒരുപാട് ഓർമ്മകൾക്ക് സാക്ഷ്യം വഹിച്ച ഞാൻ ഹൃദയത്തിനോട് ചേർത്തുനിർത്തുന്ന എന്റെ തറവാട്...

പക്ഷെ ഇന്ന് അത് എന്റെ പഴയ കളിയും ചിരിയും നിറഞ്ഞ വീടായിരുന്നില്ല,
ആരെയോ തേടുന്ന ആരുടെയൊക്കയോ ശബ്ദം കേൾക്കാൻ കൊതിക്കുന്ന അടച്ചിട്ട മുറികളും, നിശ്ചലമായ ഉമ്മറപ്പടികളും, മാറാലമൂടിയ മതിലുകളും  മാത്രമായിരുന്നു.

മുറ്റമാകെ വിതറികിടക്കുന്ന മഞ്ഞപ്പൂകളും, പഴത്തു വീണു പോയ നാവിൽ വെള്ളമൂറുന്ന പുളിയും, മണ്ണിൽ ജീർണിച്ചുകിടക്കുന്ന  ജാതിക്കയും, വളർന്നു വലുതായ ചക്കയും, മാങ്ങയും, ഇരിമ്പംപുളിയും എല്ലാം അതിന്റെ ഉടമസ്ഥരെ തേടുകയായിരുന്നു.മഴയത്ത് ഞങ്ങളിറങ്ങി കളിച്ച  ആ മണ്ണും , ആരും കളിക്കാൻ കൂട്ടില്ലാതെ നൊമ്പരപെടുന്ന കുഴിയാനയും, തുമ്പികളും ,
പന്തുകളും എന്റെ ശ്രദ്ധയിൽപെട്ടു.

വീടിന്റെ അകത്തളങ്ങളിൽ എല്ലാം ഒരു മൂഖതയായിരിന്നു...ഒരു ശ്മശാന മൂഖത. മുറിയുടെ ഓരോ ചുവരിലും ഞാൻ ഏറ്റുവും അധികം ഇഷ്ടപ്പെടുന്ന പൊടിയുടെ ഗന്ധമായിരിന്നു...പക്ഷെ ഒരിക്കലും ഈ വീട്ടിൽ നിന്ന് ഇത് അനുഭവിക്കേണ്ടിവരും എന്ന്  പ്രതീക്ഷിച്ചിരുന്നില്ല.

ഒഴിഞ്ഞു കിടക്കുന്ന അടുക്കളയിലേക്കും കത്താത്ത അടുപ്പിലെക്കും എന്റെ കണ്ണുകൾ പോയി എന്നത് സർവ സാധാരണം എന്തെന്നാൽ അവിടെ ഒരിക്കലും കാണാൻ കിട്ടാത്ത അസ്വാഭാവിക കാഴ്ചകളായിരുന്നു അത്.

ടീവിയിൽനിന്നും ആർതലക്കുന്ന  ശബ്ദവും, രാവോളം നീണ്ടുനിന്നരുന്ന സംഭാഷണങ്ങളും, ഇടിവെട്ടിൽ കറന്റ് പോകുമ്പോൾ കേട്ടിരിന്നിരുന്ന പഴംപുരാണ കഥകളും നിറഞ്ഞ ഈ  വീട്ടിലെ ഇപ്പോഴത്തെ മൗനം എന്നെ വല്ലാതെ അലട്ടി. രാത്രിയും  പകലും തനിച്ചാണെന്ന ഭീതിയും, ഏകാന്തതയുടെ നൊമ്പരവും ഈ  വീട് എന്നോട് പങ്കുവെക്കാൻ  ആഗ്രഹിക്കുന്നു  എന്നെനിക്ക് തോന്നി .

ഒരു അതിഥിയേ പോലെ വീടിന്റെ സുഖാന്വേഷണം നടത്തി അന്ന് അവിടന്ന് പടിയിറിങ്ങയപ്പോൾ നമ്മൾ നമ്മുടെ വീടിനെ ആഗ്രഹിക്കുന്നതും ഇഷ്ട്ടപ്പെടുന്നതും പോലെ തിരിച്ചു  വീടും നമ്മളെ ആഗ്രഹിക്കും എന്ന തിരിച്ചറിവ് എനിക്കുണ്ടായി. നമ്മൾ അവിടന്ന് യാത്രയാകുമ്പോൾ തനിച്ചാകുന്നത് നമ്മൾ പണിതിട്ട ഇഷ്ടിക കല്ലുകളല്ല ...നമ്മുടെ മനസ്സും ശരീരവും ഉറങ്ങിയിരുന്ന നമ്മൾ ശ്വാസം എടുത്തിരുന്ന ഭൂമിയാണ്‌.

അമ്മുമ്മക്കും മുത്തച്ചനും ശാരീരിക അസ്വസ്ഥതകൾമൂലം തിരക്കേറിയ നഗരത്തിലേക്ക് അവരുടെ ജീവിതം പറിച്ചുനടേണ്ടി വന്നപ്പോൾ....ഈ വീടിനെ അവൾ താൽകാലികമായി പിരിഞ്ഞു.
മക്കളുടെയും എന്റെ പോലെ പേരകുട്ടികളുടെയും വരവ്  അതോടെ നിന്നു...പക്ഷെ ഇന്നും ഞങ്ങളെ പ്രതീക്ഷിച്ചരിക്കുകയാണ് ഈ വീട്
അടുത്ത ഓണത്തിനോ വിഷുവിനോ എല്ലാവരും ഒത്തുചേരുന്ന നിമിഷത്തിനു വേണ്ടി  പഴയ ആ ബഹളങ്ങൾ കേൾക്കാനായും  ഞങ്ങളുടെ ആഘോഷം കാണാനായും എന്റെ പ്രിയപ്പെട്ട തറവാടിന്റെ ഓരോ കോണും കാത്തിരിക്കുന്നു.   

Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...