ഇടനാഴിയിലെ വളകിലുക്കം
ഞാൻ ഇവിടെ
മുൻപ് വന്നട്ടില്ല...ഈ
സ്ഥലം ഏതാന്നും അറിയില്ല.
പക്ഷെ ഇവിടെ എല്ലാവരും
പറയുന്നു എനിക്ക് ഇനി ഒരിക്കലും
എന്റെ അമ്മയേം അച്ഛനേം കാണാൻ
കഴിയില്ല എന്ന്...ഇതുവരെ
കണ്ട ആരെയും കാണാൻ കഴിയില്ലെന്നും.
ഇവിടെ
ഒരുപാട് ചേച്ചിമാർ ഉണ്ട്
എല്ലാവരും ഇപ്പോൾ സംസാരിക്കുന്നത്
എന്നെ കുറിച്ചാണ് ...ചിലർ
കരയുന്നുമുണ്ട്, ചിലർ
ദേഷ്യത്തിലുമാണ് മറ്റു ചിലർ
നിശ്ചലമായി ഇരിക്കുന്നു.
അതാ അവർ
വീണ്ടും എന്നെ പറ്റി
പറയുന്നു...എനിക്ക് കേൾക്കാം
"5 വയസ്സല്ലേ
ആ കുട്ടിക്ക് മനുഷ്യരുടെ
രൂപം അണിഞ്ഞ് ഭൂമിയിൽ
ജീവിക്കുന്നത് മൃഗങ്ങളാണോ...എങ്ങെനെ
തോന്നുന്നു ഇത്രയും നികൃഷ്ടവും
ക്രൂരവുമായ ഹത്യകൾ ചെയ്യാൻ"
അവർ പറയുന്നു.
"ഇതിനൊരു
അവസാനമില്ല...നമ്മൾ
വേട്ടയാട പെടാൻ വേണ്ടി ജനിച്ചവർ
ആണ് " അവരിൽ ഒരാൾ
ഉറക്കെ കരഞ്ഞു കൊണ്ട് പറയുന്നു.
എനിക്ക്
ചോദിക്കണം ഞാൻ എങ്ങെനയാ ഇവിടെ
എത്തിയതെന്ന്....ഇവരൊക്കെ
ആരെണെന്നും
"നിങ്ങളൊക്കെ
ആരാ...?
"മോളെ
ഞങ്ങളും നിന്റെ പോലെ ചില
കഴുകൻമാർ കൊത്തിയരിഞ്ഞു
തിന്ന്, പിന്നെ ജീവ
ശവങ്ങളായി ജീവിച്ച് ഇവിടെ
വന്നവരാണ്".
"ചേച്ചി
പറഞ്ഞത് എനിക്ക് മനിസിലായില്ല...കഴുകനോ
അതെന്താ? എന്റെ
അടുത്ത വീട്ടിലെ അങ്കിൾ എന്നെ
മിട്ടായി തരാമെന്നു പറഞ്ഞു
കൊണ്ടുപോയത് ഓർമ്മയുണ്ട്
പിന്നെ എന്നെ എവിടെയോ കൊണ്ട്
പോയി ഒരുപാട് വേദനിപ്പിച്ചു....പിന്നെ
എനിക്ക് ഒന്നും ഓർമയില്ല".
അതിൽ ഒരു
ചേച്ചി എന്നെ തലോടി കൊണ്ട്
പറഞ്ഞു "ആണെന്നോ
പെണ്ണെന്നോ വ്യത്യാസമില്ലാതെ
നമ്മുക്കൊക്കെ വേണ്ടി ഇത്തരം
കാമഭ്രാന്തമാർക്കെതിരെ
ഭൂമിയിൽ നല്ല കുറെ മനുഷ്യർ
പോരാടുന്നുണ്ട്...പക്ഷെ
അവരുടെ ശബ്ദം കേൾക്കാൻ
ബാധ്യസ്ഥരായവർ പോലും അതിലേക്കു
മുഖം തിരിക്കുകയാണ്...തനിക്കു
സംഭവിച്ചത് എന്താണെന്നു
പോലും തിരിച്ചറിയാൻ പറ്റാത്ത
ഈ പാവം കുട്ടിയുടെ അവസ്ഥയും
അത് തന്നെയാകും".
"നിയമത്തിന്റെ
വഴിയിലും അനീതി അനുഭവിക്കുന്നത്
നമ്മൾ തന്നെ, എന്താ
സംഭവിച്ചതെന്ന് നമ്മൾ ഇനി
നേരിട്ട പോയി പറയണോ"
ഒരുപാട് ദേഷ്യപ്പെട്ട്
അവരിൽ കുറച്ചു പേര് പറഞ്ഞു.
നഷ്ടം
നമ്മുക്ക് മാത്രം...ജീവനും
ജീവിതവും...അതും
ജീവിച്ചു കൊതിതീരും മുൻപ്
എന്നാൽ അതിനു കാരണക്കാരായവരോ
ഇപ്പോഴും സുഖമായി ഉറങ്ങുന്നു....അവർ
ആർത്തലച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
ഇതൊന്നും
എനിക്ക് മാനിസിലായില്ല...പക്ഷെ
ഒന്നറിയാം എനിക്ക് ഇനി
ഒരിക്കലും എന്റെ വീട്ടിൽ
പോകാൻ കഴിയില്ല...ആരെയും
കാണാനും...ഇവിടെ
എന്നെ പോലെ ഒരുപാടു പേരുണ്ട്
കുട്ടികൾ മുതൽ മുതിർന്നവരെ.
ഇവർ പറയുന്നു
ഇനിയും ഇവിടെ ആൾകാർ കൂടുകയേ
ഉള്ളു എന്ന്...പക്ഷെ
ഞാൻ അനുഭവിച്ച വേദന ഇനി ആർക്കും
ഉണ്ടാകരുതെന്നാണ് എന്റെ
പ്രാർത്ഥന...പാവം,
ഞങ്ങളുടെയൊക്കെ
വീട്ടുകാർ എത്ര സങ്കടപെടുണ്ടാവും....ഇവർ
പറയുന്ന അവർക്കു ഒരിക്കലും
എന്തോ നീതി ലഭിക്കില്ല
എന്ന്....അതെന്താന്നു
എനിക്കറിയില്ല പക്ഷെ ഇനി
ആരും ഇവിടെ വരാതിരുന്ന
മതിയായിരുന്നു...
"അങ്ങനെ
വരാതിരിക്കാൻ ആ ഭൂമിയിലെ
മനുഷ്യർ തന്നെ വിചാരിക്കണം
മോളെ" എവിടെ നിന്നോ
ഒരു അശരീരി മുഴങ്ങി.

Comments
Post a Comment