എന്ന് സ്വന്തം രാധ...


പുല്ലാങ്കുഴലിന്റെ ആ നാദം ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
നിഷ്കളങ്കമായ ആ കള്ള നോട്ടങ്ങൾ ഇന്നും എന്റെ കണ്പോളകളിൽ വന്നണയുന്നു.
ഇന്നും മരണപ്പെടാതെ  എന്റെ മനസ്സിന്റെ കോണിൽ ആ ഓർമ്മകൾ ജീവിക്കുന്നു.

ആദ്യ കാഴ്ച മുതൽ അന്ധ്യ കൂടികാഴ്ച്ച വരെ നീണ്ടുനിന്ന നിശബ്ദത, അത് പാടിയ പ്രണയത്തിന്റെ സംഗീതം  എങ്ങെനെ എന്റെ ഓർമ്മകളിൽ നിന്ന് മായും.
ആയിരം നക്ഷത്രങ്ങൾക്കിടയിൽ  തിളങ്ങുന്ന പൂര്ണ്ണച്ചന്ദ്രനെ പോലെ ആയിരുന്നില്ലേ കൃഷ്ണൻ എന്നെ  മറ്റു ഗോപികമാർക്കിടയിൽ കണ്ടത്.
ആദ്യമെനിക്ക് തോന്നിയത് കൗതുകമാണ് പിന്നീടത് ഒരു ആരധനയായതും, പ്രണയത്തിൽ ചെന്ന് കലാശിച്ചതും...എല്ലാം ഒരു നിയോഗമാകാം.

ചില നിയോഗങ്ങൾക്ക് ആയുസ്സ്  വളരെ ലഘു ആണ്, എന്റേത് പോലെ.
പരിഭവങ്ങൾക്കോ പരാതികൾക്കോ എന്റെ പ്രണയത്തിൽ സ്ഥാനമുണ്ടായില്ല, സ്വന്തമാക്കണമെന്ന സ്വാർത്ഥതയല്ല ആത്മാവുകൾ തൊട്ടുണർത്തുന്ന അനുഭൂതിയാണെനിക്ക് പ്രണയം.

അഗ്നിയെകാളും തീവ്രത എന്റെ മിഴികളിൽ മയങ്ങിയ വാക്കുകൾക്ക് ഉണ്ടായിരുന്നെങ്കിൽ, ഓടകുഴൽ വിളിയിൽ ഒളിച്ചിരുന്ന പ്രണയ രാഗങ്ങൾക്ക് ജലത്തിന്റെ നിർമ്മലതയായിരിന്നു.

കൃഷ്ണന്റെ കനവുകൾ ഇല്ലാത്ത നിമിഷങ്ങൾ ഇല്ല...എല്ലാ മാത്രയും നാളത്തെ വെറും ഒരു ഓർമ്മ മാത്രം ആണ്. ചിലത് നമ്മക്ക് ആനന്ദം പകരും മറ്റുചിലത് വേദനയും...നഷ്ടബോധത്തിന്റെ  മാറ്റുരക്കാൻ കഴിയാത്ത വേദന.

പ്രണയത്തിന്റെ പാദിവഴിയിൽ ഉപേക്ഷിക്കപ്പെട്ടവൾ എന്ന് ചുറ്റുമുള്ളവർ മുദ്രകുത്തിയപ്പോഴം വികാരാധീനയായിട്ടില്ല.
മധുര വാഴാൻ യാത്ര തിരിച്ച കൃഷ്ണന്റെ ധീരകഥകൾ കേൾക്കുമ്പോൾ അഭിമാനമാണ് തോന്നിയട്ടുള്ളൂ.
മറ്റു രാജകുമാരിമാരെ മംഗലം ചെയ്ത കഥകളും കുത്തുവാക്കുകളായി കേൾക്കാൻ ഇടയായി...നൊമ്പരപ്പെട്ടു, അതിനുള്ള അവകാശം ആർക്കും നിഷേധിക്കാൻ കഴിയില്ലല്ലൊ.

 അനശ്വരമാണെന്റെ  അനുരാഗം...ആഴിയെകാളും ആഴത്തിൽ ആണ്  എന്റെ അഭിനിവേശം...തിരിച്ചെടുക്കാനോ മറ്റുരാൾക്ക് നൽകാനൊ കഴിയില്ല...നിശ്ചലം ആണ്  എന്റെ വികാരം. അതുകൊണ്ടാണ് ജീവിതപങ്കാളിയായി ഒരാൾ വന്നപ്പോഴും അദ്ധേഹത്തിന് ജീവിതം കൊടുക്കാൻ കഴിയാതെ  പോയത്.

പൂർത്തികരിക്കാൻ പറ്റാതെ പോയെങ്കിലും എന്റെ പ്രണയം പവിത്രവും നിത്യവും ആണെന്ന് എനിക്ക് വിശ്വാസമുണ്ട്‌...ആ  വിശ്വാസം ശരിയാണെങ്കിൽ   കൃഷ്ണൻ തന്ന വാക്കും സത്യമാകും - നാളെ ഈ ലോകം ഞങ്ങളുടെ നാമം ഒരുമിച്ചു ആയിരിക്കും ആവർത്തിക്കുക - രാധേകൃഷ്ണ.

ത്യാഗത്തിന്റെ പ്രതീകമായി നാളെ രാധ എന്ന എന്നെ ഒരു സമൂഹം കണ്ടേക്കാം...
പ്രണയത്തിൽ വഞ്ചിക്കപെട്ടവളായി കണ്ട് സഹധാപം ചൊരിയാം മറ്റുരു സമൂഹം...
നിത്യഹരിത കാമുകിയായി എന്നെ പലരും നിനചേക്കാം...

രാധയുടെ ത്യാഗത്തിന്റെയും, മനസ്സിന്റെയും നിസ്വാർത്ഥതയുടെയും കഥകൾ ആണ്ടുകളിൽ വാഴ്ത്തപ്പെടാം പക്ഷെ രാധയുടെ വിരഹം അത് രാധയിലേക്ക് മാത്രം ഒതുങ്ങുന്നു...നിലനിൽക്കുന്നു

സാഹചര്യങ്ങൾക്ക്‌ വിധേയയായി വികാരങ്ങളെ അതിജീവിക്കാൻ വിധിക്കപെട്ട രാധ എന്ന മനുഷ്യ സ്ത്രീയുടെ കഥ...അവളുടെ വിലാപങ്ങൾ ഇവിടെ ആരും അറിയാതെ പോകും...കൃഷ്ണനുമായുള്ള ബന്ധത്തിന്  അടിവര വരുന്നതോടുകൂടി ചരിത്രങ്ങളും ഗ്രന്ഥങ്ങളും  അവളെ മറക്കും....



Comments

  1. ആത്മാവുകൾ തൊട്ടുണർത്തുന്ന അനുഭൂതിയാണു പ്രണയം
    Beautiful !
    Very nice

    ReplyDelete

Post a Comment

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം