ഒരു സായം സന്ധ്യയിൽ...


ഓരോ തിരമാലകൾ അവളിലേക്ക് അടുത്തപ്പോഴും അവന്റെ ശബ്ദം കേൾക്കുന്നതായി അവൾക്ക് തോന്നി. ഉജ്ജ്വലതേജ്ജസ്സോട്കൂടി അസ്തമിക്കാൻ പോകുന്ന സൂര്യന്റെ മുന്നിൽ  ഉതിച്ചുയർത്താൻ കൊതിക്കുന്ന മോഹങ്ങളുമായിയാണ്‌ അവൾ നിന്നത്. നിമിഷവേഗത്തിൽ ഇല്ലാതായികൊണ്ടിരുന്ന കാൽപാതങ്ങൾ നോക്കി നിൽക്കവേ വീണ്ടും അവൾ അവന്റെ വിളി കേട്ടു.

പക്ഷെ ഇത്തവണ അത് അവളുടെ ഭ്രമമായിരുന്നില്ല...അവൻ എത്തി കഴിഞ്ഞിരുന്നു. താൻ കേൾക്കാൻ പോകുന്ന വാക്കുകളും അതിന്റെ ആഴവും ഒന്നും അറിയാതെ അവളുടെ തോളിൽ തട്ടി കൊണ്ട് വൈകി വന്നതിനു അവൻ മാപ്പ് പറഞ്ഞു.

ട്രാഫിക്‌ ജാമിനെ കുറ്റപ്പെടുത്തികൊണ്ട് അവൻ അവന്റെ സംസാരം തുടങ്ങി. തന്റെ വികാരങ്ങൾ വാക്കുകളുടെ രൂപത്തിൽ കൊണ്ട് വരാൻ കഴിയാതെ അവൾ നിശബ്ദയായി നിന്നു. "എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചേ" അവൻ ചോദിച്ചു.

മനസ്സിൽ നൂറു തവണ അവൾ പറഞ്ഞു പഠിച്ച വാചകങ്ങൾ പെട്ടെന്ന് അവന്റെ ചോദ്യം കേട്ടപ്പോൾ മാഞ്ഞു പോയി...ശൂന്യമായി പോയി. "എനിക്ക് എനിക്ക്...അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.
സഹികെട്ട് അവൻ ചോദിച്ചു "എന്തെങ്കെലും ഒന്ന് പറയടോ"

അവൾ അത് പറയുന്ന നിമിഷം അവളുടെ പ്രണയത്തിന്റെ തുടക്കം ആകാം അല്ലെങ്കിൽ ഒരു പക്ഷെ ആ സൗഹ്രദത്തിന്റെ അന്ധ്യവും...പക്ഷെ ആ തോന്നലുകൾ അവളെ തളർത്തിയില്ല പറയാതെ പോയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയ പ്രണയകാവ്യത്തിലെ  നായിക ആകാൻ അവൾ
ആഗ്രഹിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ അവന്റെ കണ്ണുകളിലേക്കു തീഷ്ണമായി നോക്കി കൊണ്ട് അവൾ അവളുടെ ഹൃദയം തുറന്നു സംസാരിക്കാൻ തുടങ്ങി.

"ചേച്ചി കപ്പലണ്ടി വേണോ" അവളുടെ വാക്കുകൾ മുറിച്ചു കൊണ്ട് ഒരു പാവം കപ്പലണ്ടി കാരൻ ചോദിച്ചു. കടലിലേ കപ്പലണ്ടി ഏറെ പ്രിയപ്പെട്ടതാണെങ്കിലും അവൾ അയാളെ പറഞ്ഞു വിട്ടു കൊണ്ട് നിർത്തിയോടത്തേക്കു തിരിച്ചു വന്നു.

"നിനക്ക് കപ്പലണ്ടി വലിയ ഇഷ്ടമാണല്ലോ പിന്നെ എന്തെ വാങ്ങാഞ്ഞേ" അവൾ തുടങ്ങും മുൻപേ  അവൻ ഇടയിൽ ചോദിച്ചു. നിന്നോടുള്ള ഇഷ്ടം പറയാൻ ആണ് കപ്പലണ്ടിയോടുള്ള ഇഷ്ടം കാണിക്കാനല്ല ഞാൻ ഈ കടൽ തീരത്ത് വന്നേന്ന് അവൾ മനസ്സിൽ പറഞ്ഞു.
അവൾ വീണ്ടും സംസാരിക്കാൻ തുടങ്ങിയപ്പോൾ...

"ദേ നോക്കിയേ...സൂര്യനസ്തമിക്കുന്നു...തിരിഞ്ഞു നോക്ക്" അവളുടെ വാക്കുകൾ വീണ്ടും മുറിച്ചു കൊണ്ട് അവൻ സൂര്യാസ്തമയം ചൂണ്ടി കാണിച്ചു.

അവൻ എറ്റുവും ഇഷ്ടപ്പെട്ട കാഴ്ച്ചയായിരിന്നു അത്,  അത് കൊണ്ടാണ് അവൾ ആ ദ്രിശ്യഭങ്ങിയുടെ മുന്നിൽ വെച്ച് തന്നെ അവനോടു അത് പറയാമെന്നു തിരുമാനിച്ചത്. അവന്റെ മുഖത്തേക്ക് നോക്കാതെ ആ കാഴ്ച കണ്ടു കൊണ്ട് അവൾ ചോദിക്കാൻ പോയപ്പോൾക്കും...

"ഈ സൂര്യാസ്തമയത്തിനു നമ്മുടെ സൗഹൃദം സാക്ഷിയായപോലെ നാളെ മുതലുള്ള  ഓരോ സൂര്യോദയത്തിനും നമ്മുടെ പ്രണയത്തെ സാക്ഷിയാക്കികൂടെ" അവൻ ചോദിച്ചു.

അവൾ ഒരിക്കിതന്ന അവസരത്തിൽ അപ്രതീക്ഷിതമായി കിട്ടിയ ഒരു സായാഹ്ന സന്ധ്യയിൽ അവൻ അറിയാതെ അവൻ അവന്റെ മനസ്സ് തുറന്നു. എന്തായിരിക്കും അവളുടെ ഉത്തരം എന്നറിയാൻ ഉത്കണ്ട നിറഞ്ഞ അവന്റെ കണ്ണുകൾ അവളിലേക്ക്‌ തിരിഞ്ഞു....

Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...