ആ നിമിഷം


ഒരു ദശാബ്ധിയുടെ സ്വപ്നങ്ങൾക് ഇന്ന്  തിരശ്ശീല വീഴും. എല്ലാവരും തിരക്കിൽ ആണ്, ഒരുക്കങ്ങളിൽ ആണ്, നിമിഷങ്ങൾക്കുള്ളിൽ  ഇവിടെ വന്നു ചേരാൻ പോകുന്ന അതിഥിയെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പുകളിൽ ആണ്. ആദ്യമായി അല്ല ഞാൻ സ്റ്റുഡിയോയിൽ ഒരാളുടെ അഭിമുഖം എടുക്കാൻ വരുന്നത്, എന്നാൽ ഇന്ന് ഞാൻ ഒരു തയ്യാറെടുപ്പുകളും ഇല്ലാതെയാണ് ഇവിടെ നിൽകുന്നത്‌.

കൗമാര പ്രായം തൊട്ടു ഞാൻ മനസ്സിൽ  കൊണ്ടുനടന്നിരുന്ന സ്വപ്നങ്ങളുടെ നിർമാതാവിനെ ഞാൻ ഇന്ന് നേരിൽ കാണാൻ പോകുകയാണ്. ഒരു നിമിഷത്തിനു  വേണ്ടി കാത്തിരികാത്ത രാത്രികളോ  പകലുകളോ കഴിഞ്ഞ പത്തു വർഷത്തെ എന്റെ  ജീവിതത്തിൽ ഉണ്ടായി കാണില്ല.

ഏതോ ഒരു മാസികയുടെ മുഖ ചിത്രമായി കണ്ടപ്പോൾ തോന്നിയ ആകർഷണം. പിന്നിട് പലപ്പോഴും കണ്ട അഭിമുഖങ്ങളാൽ കേട്ട അറിവുകളാൽ, ഞാൻ അറിയാതെ അവൻ ന്റെ  ജീവിതത്തിലെ  പറിച്ചു നടാൻ പറ്റാത്ത ഭാഗമായി  മാറി. അർഹിക്കാത്തത് ആഗ്രഹിക്കുന്നതിന്റെ പേരിൽ പലരും നിരുത്സാഹപ്പെടുത്തിയപ്പോഴും മനസ്സിൽ ഒരു വിശ്വാസം പോലെ അവനോടുള്ള നിസ്വാർഥമായ പ്രണയം അതിരുകൾ ഇല്ലാതെ വളർന്നു.
സമൂഹം ബഹുമാനിക്കുന്ന  പേര് കേട്ട ഒരു വ്യക്തിയുടെ മകനായി ആണ് ഇതുവരെ അവൻ അറിയപ്പെട്ടതെങ്കിൽ, ഇന്ന് അവൻ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭയാണ്.

അതിനോട് സംബന്ധമായാണ് നിമിഷവും. പലപ്പോഴും അവനെ കാണാനുള്ള അവസരം സാഹചര്യങ്ങളാൽ എനിക്ക് നഷ്ടപെട്ടു. വളരെ സാധാരണമായി പറഞ്ഞു തുടങ്ങിയ തമാശ എപ്പോഴാണ് ന്റെ  ഉള്ളിൽ പ്രണയത്തിന്റെ വേരുകളായി വളരാൻ തുടങ്ങിയതെന്ന് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല.

നിമിഷത്തെ ഞാൻ ഭയകുന്നില്ല, കാരണം ന്റെ ഭയത്തെകാളും വലുതാണെന്റെ പ്രണയം, പ്രണയത്തെകാളും വലുതാണെന്റെ വിശ്വാസം. വിശ്വാസം ദൈവം ആണ്, ഇത് ഒരു ദൈവ നിയോഗവും. ഞാൻ എന്ന ഒരാൾ ലോകത്തിന്റെ  ഭാഗം ആണെന് പോലും അവനറിയില്ല , എന്നാൽ എനിക്ക് ന്റെ ലോകം തന്നെ അവനാണ്. ഒരു നിമഷം കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും അത് തന്നെ, ന്റെ  ഹൃദയമെടുപ്പും   ഭൂമിയുടെ  ഭാഗമാണെന്ന്  അവനറിയണം. 
ന്റെ പ്രണയത്തിന്റെ ശക്തിയായിരിക്കും പിന്നിടുള്ള കാര്യങ്ങൾക്ക് അടിത്തറയാവുക.

അതാ എനിക്ക് ആരവങ്ങൾ  കേൾകാം, അവൻ എത്തി കഴിഞ്ഞു, നിമിഷങ്ങൾകുള്ളിൽ എന്റെ ദശാബ്ധിയുടെ മോഹങ്ങൾക്ക് ചിറകു വെക്കും. ലക്ഷ്യത്തിലേക് പറക്കാൻ വേണ്ടിയോ, അതോ പാതിവഴിയിൽ ഇത് æa   ലക്ഷ്യം ആയിരുന്നില്ല  എന്ന് ബോധ്യപെടുത്താൻ വേണ്ടിയോ...അറിയില്ല.

വാതിൽ തുറന്നുകൊണ്ട് അതാ അവൻ ന്റെ മുന്നിൽ....                             

Comments

Popular posts from this blog

ഒരു ദില്ലീവാലാ പ്രണയം

അനാമിക

പോയ്മറഞ്ഞ കാൽപാടുകൾ