ഒരു ദില്ലീവാലാ പ്രണയം
ഡിസംബറിന്റെ മഞ്ഞുമൂടിയുറങ്ങുന്ന ഡൽഹി നഗരത്തിലേക്ക് ഒരു മാസത്തെ അവധിക്ക് ശേഷം വീണ്ടും എത്തിയ ആ ദിവസം, അതായിരിന്നു തുടക്കം. പുലർച്ചെ ഹോസ്റ്റൽ മുറിയിൽ എത്തി മെല്ലെ വന്ന് ജനലരികിൽ നിന്ന് യാത്രാക്ഷീണത്താൽ മിഴികൾ പാതി തുറന്നപ്പോൾ അവനെ ആദ്യമായി കണ്ടു...കഴിഞ്ഞ ആറ് മാസത്തിൽ ഒരിക്കൽ പോലും കാണാത്ത മുഖം... ഹിന്ദി സീരിയലുകളിൽ കാണുന്ന നായകന്മാരെ പോലെ ക്ലീൻ ഷേവ് ചെയ്ത നീളൻ മൂക്കുള്ള ആരെയും ത്രസിപ്പിക്കുന്ന മിഴികളുള്ള മുഖം. കയ്യിലിരുന്ന ഒരു വാട്ടർ ബോട്ടിൽ ഉയർത്തിപ്പിടിച്ച് വിയർത്തൊലിക്കുന്ന മുഖത്തെ അവൻ വെള്ളമൊഴിച്ച് തണുപ്പിച്ചു... അതിൽ ഒരു തുള്ളി എന്റെ ഉള്ളിലും വീഴുന്ന പോലെ എനിക്ക് തോന്നി ...പതുക്കെ ആ മുഖമെന്റെ കൺവെട്ടത്ത് നിന്ന് ഓടി നീങ്ങി ആ കാഴ്ച പിന്നീട് സ്ഥിരമായി രാവോളം ഉറങ്ങാതിരിക്കാനും നേരത്തെ ഉണരാനുമുള്ള കാരണമായി... എല്ലാ പകലും മുടങ്ങാതെ കൃത്യമായ ഒരു സമയത്ത് എന്റെ മുറിയിലെ ബാൽക്കണിയുടെ താഴെയെത്തുമ്പോൾ ആ കാലുകൾ വിശ്രമിക്കുമായിരിന്നു... ഞാൻ അവനെ നോക്കുന്നത് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു… കണ്ട് കണ്ട് ആ...