മായാത്ത സൗഹൃദം
ഞാൻ ഒരു 15 മിനിറ്റ് അതിനുള്ളിൽ എത്തും...നീയോ റീന?
ഞാൻ ഇവിടെ എത്തിട്ടാ വിളിക്കുന്നെ...നീ വേഗം
വാ.
സൈനുവിന്റെ വരവിന്റെ വേഗത കുറയുന്തോറും ഞാൻ
അവിടെ ഒറ്റയ്ക്ക് അസ്വസ്ഥയാകുകയായിരിന്നു. വലുതും ചെറുതുമായി
ഒരുപാട് വണ്ടികൾ എന്റെ മുന്നിൽകൂടി
പോയി. ഒന്നിനും കാതോർക്കാതെ
പായൽ മൂടി ഒഴുകുന്ന
ആറിലേക്കു മാത്രം ശ്രദ്ധിച്ചു നിന്നു.
നമ്മുടെ ഹിറ്റ്ലർ പാലത്തിന് ഒരു
മാറ്റവുമില്ലലെ റീന...വർഷങ്ങൾക്കു
ശേഷം
സൈനുവിന്റെ ശബ്ദം നേരിൽ കേട്ടപ്പോൾ
സന്തോഷംകൊണ്ട് എന്റെ
കണ്ണുങ്ങൾ നിറഞ്ഞു. ഏറെ നാളുകൾക്കൊടുവിൽ
ഉണ്ടായ കൂടിക്കാഴ്ചയുടെ കണ്ണുനീർ അവസാനിച്ചപ്പോഴും ഞങ്ങൾ
ഇന്ന് ഇവിടെ വീണ്ടും വരാനുണ്ടായ കാരണം ഞങ്ങളെ വീണ്ടും സങ്കടപെടുത്തികൊണ്ടിരുന്നു.
"എന്തായാലും
നീ വാ നമ്മക്ക് നമ്മുടെ റഡാസ് ബേക്കേഴ്‌സിന്ന് ചായ വാങ്ങാം" സൈനു പറഞ്ഞതനുസരിച്ച് രണ്ടു ചായ വാങ്ങി
ഞങ്ങൾ പാലത്തിൽ ഇരുന്നു.
പണ്ടുണ്ടായിരുന്ന അതെ രുചിയാലേ..ഇവിടെ ഇരുന്ന് ഇത്
കുടിക്കുമ്പോൾ ഓർമ്മ വരുന്നത്...എന്റെ
ശബ്ദം ഇടറുന്നത് കണ്ട് സൈനു എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...
വർഷങ്ങൾക്കു മുന്നേയുള്ള ആ സായാനങ്ങളുടെ
ചിത്രം തന്നെയാണ് എന്റെയും മനസ്സിലേക്ക്
കടന്നു വരുന്നത്. നമ്മക്ക് ഇടയിൽ
ഈ പാലത്തിൽ രണ്ടല്ല
മൂന്ന് ചായ ഗ്ലാസ് ഉണ്ടായിരുന്ന
ആ സമയം.
മായ...നമ്മൾ ഇന്നെന്നല്ല ഈ
സ്ഥലത്തു തന്നെ വരാൻ കാരണമായ
വ്യക്തി.
എന്ത് രസായിരിന്നു ആ കോളേജ് കാലം അല്ലെ റീന ഞാനും നീയും മായേം.
എന്ത് രസായിരിന്നു ആ കോളേജ് കാലം അല്ലെ റീന ഞാനും നീയും മായേം.
ഇവിടെ ഇരുന്ന് അതിരുകളില്ലാത്ത സൗഹൃദത്തിന്റെ ഓർമ്മകൾ ഉണ്ടാക്കിയ ആ കാലഘട്ടം.
കൃത്യം പറഞ്ഞാൽ 6 വർഷം
മുന്നെയാണ് നമ്മൾ ആദ്യം ഇവിടെ വന്നത്...കോളേജിലെ രണ്ടാം വര്ഷം...സ്കൂൾ ടൈം മുതൽ അറിയുന്ന നമ്മൾ ആദ്യത്തെ വർഷം തൊട്ട്
തന്നെ സുഹൃത്തുക്കളായിരിന്നു.
പക്ഷെ ആ സൗഹൃദത്തിന്
പൂർണത വന്നത് മായ
നമ്മളിൽ ഒരാൾ ആയപ്പോഴല്ലേ സൈനു .
അതെ റീന... പരീക്ഷ പഠിച്ച്
എഴുതാൻ മാത്രം കോളേജിൽ വന്നുപോയവരാ
നമ്മൾ...ആസ്വദിക്കാനോ ആനന്ദിക്കാനോ അറിയില്ല ഒഴുക്കിൽ അങ്ങനെ
ഒഴുകുകയല്ലാതെ...പക്ഷെ മായാ...she was different.
ജീവിതം ജീവിച്ചു തീർക്കാനല്ല അടിച്ചുപൊളിക്കാൻ ആഗ്രഹിച്ചവൾ. നിനക്ക് ഓർമ്മയുണ്ടോ ക്ലാസ്സിലെ
ആ രമേശ്
അവന്റെ പത്താമത്തെ കാമുകിയെ പ്രപ്പോസ്
ചെയ്യാൻ ഹിറ്റ്ലർ പാലത്തിൽ പോകുവാണെന്ന്
പറഞ്ഞപ്പോഴാ നമ്മൾ ആദ്യം ഈ
സ്ഥലത്തെ പറ്റി അറിയുന്നത്. ഒന്നര
വർഷം പഠിച്ചട്ടും കോളേജിന്
തൊട്ടടുത്തുള്ള ഈ പാലത്തെ
കുറിച്ച് നമ്മൾ അറിഞ്ഞില്ല എന്നത്
അത്ഭുതമല്ലേ.
എന്ത് അതിശയം സൈനു... പുസ്തകത്തിനും വ്യക്തിപരമായ പ്രശ്നങ്ങൾക്കും മാത്രം പ്രാധാന്യം കൊടുത്ത
നമ്മൾ ഇത് അറിഞ്ഞാൽ
അല്ലെ അത്ഭുതം.
മായ അപ്പോൾക്കും
നമ്മളെ ശെരിക്കുമുള്ള ജീവിതം പഠിപ്പിക്കാൻ തുടങ്ങിയിരുന്നു.
തനിച്ച് മാറി നടന്നിരുന്ന
നമ്മളുടെ കൂട്ടായി...ചിരിച്ചും കളിച്ചും
നമ്മടെ പഴകിയ ചിന്തകളെ അവൾ
മാറ്റാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാകാം രമേശ് പറഞ്ഞപ്പോൾ കൗതുകം
തോന്നി ഹിറ്റ്ലർ പാലത്തെ കുറിച്ച്
നമ്മൾ മായോട് ചോദിച്ചത്.
മായേടെ മറുപടി എന്റെ കാതുകളിൽ ഇന്നും മുഴങ്ങുന്നു
"അയ്യേ
ഇത്ര നാളായിട്ട് നിങ്ങള്ക്ക്
ഹിറ്റ്ലർ പാലം അറിയില്ല...പണ്ട് ആ പാലത്തിന്റെ അടുത്ത് ഹിറ്റ്ലറിൻറെ മുഖഛായയുള്ള ആരോ താമസിച്ചിരുന്നെത്രെ അതാ അങ്ങനെ പേര് വന്നേ ഞാൻ
ഇപ്പൊ പോയിട്ട് കുറച്ച് ആയി
നമ്മക്ക് ഇന്ന് വൈകീട്ട് പോകാം"
സൈനു അവളുടെ മറുപടി ഓർത്തെടുത്തപ്പോൾ
എനിക്ക് ഞങ്ങൾ ആദ്യം ഇവിടെ ഇരുന്ന് റഡാസിലെ ചായ വാങ്ങി കുടിച്ചട്ട് അവൾ പറഞ്ഞതാണ് ഓർമ്മ വന്നത്.
"ചായ അടിപൊളി അല്ലെ...എനിക്ക് പക്ഷെ
എപ്പോഴും ഒരു ഇത്തിരി
ബാക്കി വെച്ചാ ശീലം...സ്ഥലം
ഇഷ്ടായോ"
ഒരുപാട് നാളുകൾക്കു ശേഷം ഏറ്റവും
കൂടുതൽ സന്തോഷിച്ച ദിവസമായിരുന്നു അന്ന്
ഞാൻ. അവിടുത്തെ തണുത്ത
കാറ്റും പായലേറിയ കായലും ചൂട് ചായയും പിന്നെ കൂടെയുണ്ടായിരുന്ന മായയെന്ന റേഡിയോയും.
ആ വരവ് പിന്നെ
നമ്മൾ ഒരു
പതിവാക്കി...നമ്മൾ ആയിരുന്നു മായെ
നിർബന്ധിച്ച് കൂട്ടി കൊണ്ടുവരാറ്...പക്ഷെ
എല്ലാ വരവിലും ഒരു ഫോട്ടോ
അവൾക്ക് must ആയിരിന്നു.
ഒരിക്കൽ ഞാൻ എന്നും എന്തിനാ ഇങ്ങനെ ഫോട്ടോ എടുത്തു കൂട്ടുന്നെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഓർമ്മയുണ്ടോ സൈനു.
"ഓരോ
വരവും ഓരോ ഓർമയാണ് and I love collecting memories"
അവളോട് തർക്കിച്ച് നില്ക്കാൻ നമ്മക്ക് കഴിയില്ലായിരുന്നു റീന.( ചിരിച്ചുകൊണ്ട്)
മാസങ്ങൾ കഴിഞ്ഞ് നമ്മൾ അവസാന
വർഷത്തിലേക്ക് പ്രവേശിച്ചു
...പ്രശ്നങ്ങളുടെ തുടക്കവും അവിടന്നായിരുന്നു.നമ്മക്ക് രണ്ടു പേർക്കും വ്യക്തി
ജീവിതത്തിൽ ഉണ്ടായ ആ പ്രശ്നങ്ങളെ
നമ്മൾ തരണം ചെയ്യേണ്ടതായിരുന്നു റീന...തെറ്റ് ചെയ്തത് നമ്മളും ശിക്ഷ
അനുഭവിച്ചത് മായയും.
സൈനു...നമ്മൾ എന്തിനാ അവളിൽനിന്ന് അകന്നത് നമ്മുടെ
പ്രശ്നങ്ങളെ ചെറുക്കാനല്ലേ മായ ശ്രമിച്ചത്.
എത്ര കെഞ്ചി അവൾ
ഹിറ്റ്ലർ പാലത്ത് വരാൻ പറഞ്ഞു ...
നമ്മൾക്കത് ഒരു ആശ്വാസമാകും
എന്ന് ചിന്തിച്ച്. പക്ഷെ
നമ്മൾ പിന്നീട് ഇവിടെ വരൻ
തയ്യാറായില്ല...നമ്മൾക്ക് മുൻപേ
മറ്റു കുട്ടികളുടെ കൂടെ ഇവിടെ വന്നിരുന്ന
മായ നമ്മളോടുള്ള സ്നേഹം
കൊണ്ട് അതും നിർത്തി.
കോളേജിലെ അവസാന ദിവസം എനിക്ക്
മറക്കാൻ കഴിയില്ല റീന...
അന്ന് നമ്മൾ അവൾക്ക് വാക്ക് കൊടുത്തതായിരിന്നു
പണ്ടത്തെ പോലെ നമ്മൾ മൂന്ന് പേരും
ഒരിക്കൽ കൂടി ഇവിടെ വരുമെന്ന്
പക്ഷെ നമ്മൾ ആ വാക്ക് പാലിച്ചില്ല. പക്ഷെ അന്നും അവൾ പരാതികൾ
ഇല്ലാതെ നമ്മളോട് യാത്ര പറഞ്ഞു...
ആർക്കൊക്കെയോ
വേണ്ടി എന്തിനൊക്കയോ വേണ്ടി നമ്മൾ അവളെ
മറന്നു...നമ്മളെ ജീവിക്കാൻ പഠിപ്പിച്ച,
സൗഹൃദത്തിന്റെ പാഠങ്ങൾ പകർന്നു തന്ന
നമ്മടെ പ്രിയ സുഹൃത്തിനെ.
വർഷങ്ങൾ കഴിഞ്ഞ് ഞാൻ ദുബായിലും
നീ ബോംബെയിലും ജോലി വാങ്ങി പോയി... നാട്ടിൽ തന്നെ ഉണ്ടായിരുന്ന
മായ നമ്മളായി എന്നും contact വെച്ചു. നാട്ടിൽ വന്നാൽ വാക്കു
പാലിക്കണം എന്നും പറഞ്ഞു. പക്ഷെ
പലതവണ നാട്ടിൽ വന്ന പോയെൻകിലും
ആ വാക്ക് നമ്മൾ
പാലിച്ചില്ല. നമ്മൾ ചെയ്ത ആ
തെറ്റ് ഇന്ന് തിരുത്താൻ കഴിയാത്ത
ഒന്നായി മാറി.
വാർത്തയറിഞ്ഞ ഞാൻ നാട്ടിൽ എത്തുമ്പോൾക്കും
മായ...ഒരു സുഹൃത്തെന്ന
രീതിയിൽ ഞാൻ ഒരു പരാജയം
കൂടിയായിരുന്നു എന്ന് ആ ആശുപത്രയിൽ
വെച്ച് എനിക്ക് ബോധ്യപ്പെട്ടു.
നീ മാത്രമല്ല സൈനു ഞാനും...ഒരുപാട് സ്വപ്നങ്ങൾ
കണ്ടു നടന്നിരുന്ന.... നമ്മളെ ചിരിക്കാനും സ്വപ്നം
കണ്ടുകൊണ്ട് തന്നെ ജീവിതം ആസ്വദിക്കാനും
പഠിപ്പിച്ച മായ അവളുടെ
തന്നെ ഭാഷയിൽ പറഞ്ഞാ ഇന്നൊരു
മായാലോകത്താണ്.
ഒരു accident അവളുടെ ജീവനെടുത്തപ്പോൾ നമ്മൾ അവളോടുള്ള സൗഹൃദത്തിനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. അപകടത്തിന് മാസങ്ങൾക്കു മുൻപ്
പോലും ഇന്നത്തെ പോലെ Friendship Dayക്ക് ഇവിടെ ഒത്തുചേരുന്നതിനെ കുറിച്ച് അവൾ പറഞ്ഞിരുന്നു. പക്ഷെ ഇന്ന്
നമ്മളെ ഇവിടെ എത്തിച്ചത് അവളുടെ മരണമാണ്.
റീന… ജീവിച്ചിരുന്നപ്പോൾ നമ്മൾ അവളോട് ചെയ്തത്
തെറ്റാണ്...സ്വാർത്ഥ താൽപര്യങ്ങൾക്കു നമ്മൾ
അവളുടെ സമയം ഉപയോഗിച്ചു എന്നിട്ട്
നമ്മുടെ സാനിധ്യം അവൾ ആഗ്രഹിച്ചപ്പോൾ
നമ്മൾ ഒഴിഞ്ഞുമാറി. ഈ വരവ് അവൾ നമ്മളെ വിട്ടു പോയത് കൊണ്ടാകരുത് അവൾ ആഗ്രഹിച്ചത് പോലെ ഇന്നു മുതൽ എന്നും സൗഹൃദ ദിനത്തിന്റെയന്ന്
ഇതുപോലെ ഒത്തുകൂടാനുള്ള തുടക്കമായിട്ടാകണം. എനിക്കുറപ്പാണ് എവിടെയാണെങ്കിലും നമ്മൾ ഇവിടെ വരുമ്പോൾ
അവൾ നമ്മടെ കൂടെയുണ്ടാകും.
വരണം നമ്മൾ വരും മായക്ക് വേണ്ടി....ഹിറ്റ്ലർ പാലത്തിനോട് യാത്ര പറഞ്ഞ് ഞങ്ങൾ
അവിടന്ന് നടന്നു... അടുത്ത വർഷം ഇതുപോലെ ഒരു സായനത്തിൽ ഒത്തുചേരുമെന്ന ഉറപ്പുമായി...
റീനയും സൈനുവും പാലമിറങ്ങിയതിനു
ശേഷം കാറ്റത്ത് കപ്പുകൾ എല്ലാം ഇളകിപ്പറക്കാൻ തുടങ്ങി...മൂന്നാമതിൽ നിന്ന് ബാക്കിയുള്ള ചായ തുളുമ്പി വീണുകൊണ്ടേയിരിന്നു...

Comments
Post a Comment