ആ നഗരയാത്രയിൽ...

4  മാസം മുന്നേ പഠിത്തത്തിന്റെ ഭാഗമായി വന്നതാണ് ഇവിടെ... പക്ഷെ ഇതുവരെ തോന്നാത്ത ഒരു ഇഷ്ടവും അടുപ്പവും ഇന്നെനിക്ക് ഈ നഗരത്തിനോട് തോന്നുന്നു. ഇന്നലെ വരെ എനിക്ക് അന്യമായി  നിന്ന ഈ നഗരം ഇന്ന് മുതൽ എനിക്ക് പ്രിയപ്പെട്ടതായി. ഏതോ സിനിമയിൽ നായിക പറയുന്ന പോലെ ഓരോ നഗരത്തിനേയും നമ്മളിലേക്ക് അടുപ്പിക്കുന്ന ഒരു കാരണം ഉണ്ട്...ഇന്ന് ആ 'കാരണംഎനിക്കും സംഭവിച്ചു...ഇന്നത്തെ ഈ മറക്കാനാകാത്ത ദിവസത്തിന്റെ നിമിഷങ്ങൾ ഓർത്തു ഞാൻ ഉറങ്ങാൻ പോകുമ്പോൾ ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട് വരെ ഉണ്ടായതെല്ലാം ഒരു കഥപോലെ മനസ്സിലേക്ക് കയറിവരുകയാണ്.

കോളേജിൽ കൂടെ പഠിച്ച സുഹൃത്ത് ഇന്നലെ എന്നെ വിളിച്ചു പറഞ്ഞു " ഞാൻ അവിടെ വരുന്നുണ്ട് നാളെ...കൊറേ ആയില്ലേ നമ്മൾ കണ്ടിട്ട്".
അവന് പരിചിതമല്ലാത്ത ഈ നഗരം അവന് ഒന്ന് പരിചതമാക്കാമെന്നും...വായിച്ചും പഠിച്ചും മാത്രം കഴിഞ്ഞ പോയ നാളുകളിൽ നിന്നും ഒരു ബ്രേക്ക് ആകുമെന്നുമാണ് അപ്പോൾ ചിന്തിച്ചുള്ളൂ.
ആദ്യമായി പ്രണയം തോന്നിയ ആളാണ് അവൻ...പരസ്പരം എല്ലാം അറിയാം....സൗഹൃദത്തിന് അപ്പുറത്തേക്കുള്ളെതെല്ലാം നിലനിൽക്കില്ല എന്നുതോന്നിയതു കൊണ്ട് വേണ്ടാന്ന് വെച്ചതാണ്.

പക്ഷെ ആ ഇഷ്ടം മനസ്സിൽ അതെ പോലെ സൂക്ഷിച്ചു കൊണ്ട് അവനെ വിളിക്കാൻ ഞാൻ രാവിലെ റെയിൽവേ സ്റ്റേഷനിൽ പോയി...വൈകി വന്ന ട്രെയിനിൽ നിന്ന് അവൻ ഇറങ്ങി..."നീ ഇപ്പോഴും അതെ പോലെ തന്നെ ഉണ്ട്...എന്റെ പുതിയ hairstyle കൊള്ളാമോ"?
തീരെ പോരാ നിനക്ക് ചേരുന്നുമില്ല...
നീ അങ്ങനെ പറയൂ  എന്നെനിക്ക് അറിയാം...സാരമില്ല...നമ്മൾ എവിടെയാ പോണേ എനിക്ക് ഈ നഗരം തീരെ പരിചയമില്ല....നിയാണെന്റെ ഗൈഡ്.

ആദ്യം നമ്മുക്ക് സ്റ്റേഷനിൽ നിന്നും പുറത്ത്  ഇറങ്ങാമെന്നു പറഞ്ഞു ഞങ്ങൾ അവിടന്ന് നടന്നു. ചെറിയ ഈ നഗരത്തിൽ അവനെ കൊണ്ടുപോകാൻ കഴിയുന്ന ഏത് സ്ഥലമാണ് ഉള്ളതെന്ന് ഇന്നലെ തൊട്ട് ഞാൻ ആലോചിച്ചു... പക്ഷെ പരാജയപെട്ടു.

നീണ്ടു നിവര്ന്നു കിടക്കുന്ന റോഡിൽ കണ്ണുകൾ ഉടക്കിയത് അപ്പോഴാണ് ... 
സ്റ്റേഷനിൽ നിന്നും ഞങ്ങൾ നടക്കാൻ തുടങ്ങി...പലപ്പോഴും വന്ന പോയ വഴികളാണെങ്കിലും കൃത്യമായ ഒരു നിശ്ചയം എനിക്ക് ആ നഗരവീഥികളെക്കുറിച്ച്  ഇല്ലായിരുന്നു...ഏതൊക്കെയോ റോഡുകളിലൂടെ ഞങ്ങൾ നടന്നു കൊണ്ടേയിരുന്നു....
ഒരുമിച്ചു പഠിച്ചിരുന്ന സമയത്ത് കിട്ടാതെ പോയ ഞാൻ ആഗ്രഹിച്ച നിമിഷങ്ങൾ എനിക്ക് അപ്പോൾ ലഭിച്ചു. 10 അടി നടന്നാൽ ക്ഷീണിതയാകുന്ന 
എനിക്ക് അന്ന് എന്തെന്നില്ലാത്ത ഉർജ്ജമായിരിന്നുഓരോ വഴിയും അവസാനിക്കുമ്പോൾ പുതിയത് തിരഞ്ഞെടുത്ത ഞങ്ങൾ നടന്നു. തിരക്കേറിയ റോഡുകളിൽ എന്റെ കയ്യുകൾ ചേർത്ത് പിടിച്ച അവൻ cross ചെയ്തപ്പോഴും ചീറി പായുന്ന വാഹനങ്ങളിൽ നിന്ന് എന്നെ മാറ്റി നടത്തിയപ്പോഴും...എപ്പഴോ അതൊരു സ്വപ്‌നമാണെന്ന്‌ ഞാൻ ചിന്തിച്ചു പോയി.

ഒരു കഫേയിൽ കയറി ഒരുപാട് സമയം എടുത്ത് ഞങ്ങൾ എന്തോ ഓർഡർ ചെയ്തു....അവിടെ ഇരുന്നു വിശേഷങ്ങൾ പറഞ്ഞു....കോളേജിലെ സുഹൃത്തുക്കളുടെ നഷ്ടപ്രണയം തൊട്ട് രാഷ്ട്രീയപരമായ വിഷയങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നു. ഒരു പക്ഷെ 3 വർഷങ്ങൾ കൊണ്ട് പറയാത്ത അത്രയും കാര്യങ്ങൾ ഞങ്ങൾ മണിക്കൂറുകൾ കൊണ്ട് പറഞ്ഞു. ആ സ്വകാര്യത ഞാൻ എന്നും കൊതിച്ചിരുന്ന ഒന്നായിരുന്നു.

അവിടന്ന് വീണ്ടും ഇറങ്ങി നടന്നു... കുറച്ച് പുസ്തകങ്ങൾ വാങ്ങിയ ശേഷം ഞങ്ങൾ സിനിമയ്ക്കു പോയി...സിനിമയിൽ കോളേജ് പ്രണയ രംഗങ്ങൾ വന്നപ്പോൾ ഇതുവരെ തോന്നാത്ത ഒരു ആസ്വാദനം തോന്നി...സ്‌ക്രീനിൽ ഞാൻ അറിയാതെ എന്നെ കണ്ടു തുടങ്ങി...ഇരുട്ട് മാറി വെളിച്ചം വന്നപ്പോൾ മിഥ്യാധാരണയിൽ നിന്ന് പുറത്തു വന്നു.

അവിടന്ന് ഇറങ്ങി അവനെ തിരിച്ചു ബസ് കേറ്റി വിട്ടു...സമയം കിട്ടുമ്പോൾ വരാമെന്നു പറഞ്ഞ്  അവൻ പോയി. ഒരു ഓട്ടോയിൽ അവിടന്ന് തിരിച്ചു ഹോസ്റ്റൽ വന്നിറങ്ങി...തിരിച്ചു റൂമിൽ ചെന്നപ്പോൾ അതുവരെ തോന്നാത്ത ഒരു അനുഭൂതിയായിരിന്നു മനസ്സിൽ. സുഹൃത്തുക്കൾ ഒക്കെ കളിയാക്കിയപ്പോഴും മിണ്ടാതെ ഇരുന്നു...എന്തിനായിരിന്നു ഈ പ്രദിക്ഷണം എന്നറിയില്ല...പക്ഷെ ഈ നഗരത്തിലെ എന്റെ പ്രിയപ്പെട്ട ദിവസമായി മാറി ഇന്ന്.

ഈ രാത്രി പുലരുമ്പോൾ തൊട്ട് ഈ നഗരം എന്റേതാണ് ഇവിടത്തെ ഓരോ വഴികളും എനിക്ക് സമ്മാനിച്ചിരിക്കുന്നത് അത്രയും മനോഹരമായ ഓർമകളാണ്...ഇഷ്ടപെട്ട വ്യക്തിയുടെ  സാന്നിധ്യമാണ് നമ്മളെ പലതും  പ്രിയപ്പെട്ടതാക്കുന്നതെന്ന് ഇന്നെനിക്കു മനസ്സിലായി... 
ആ സാന്നിദ്ധ്യം സമ്മാനിച്ച സുഹൃത്തിന്...സ്വന്തമാക്കാൻ കഴിയില്ലെങ്കിൽ പോലും എന്നും എന്റെ  ഹൃദയത്തിന്റെ അടിത്തട്ടിൽ  ഞാൻ സൂക്ഷിക്കാൻ പോകുന്ന എന്റെ ആദ്യ പ്രണയത്തിന്...നന്ദി.

                               

 

Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...