അമ്മ
ഒരു
അമ്മയാകുമ്പോൾ ആണ് ഒരു
സ്ത്രീയുടെ ജന്മം പൂർണമാകുക
എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്...ഇതാ
എന്റെ ജന്മം ആ പൂർണത ആർജിക്കാൻ
പോകുകയാണ്.
ഇന്ന് ഞാൻ
അറിഞ്ഞു എന്റെ ഉള്ളിൽ മറ്റൊരു
ജീവൻ ജീവനെടുത്തു തുടങ്ങിയെന്നു.
ആണ്കുട്ടിയാകണം
എന്നാണ് എന്റെ ആഗ്രഹം ഒരു
പക്ഷെ രവി ഇപ്പോൾ എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ പെൺകുഞ്ഞാകാൻ വേണ്ടി
പ്രാർത്ഥിച്ചേനേ. എന്നും
എനിക്ക് ഒരു കൂട്ടായി,
തണലായി ഇങ്ങനെ ഒരു
നിധി തന്നിട്ടാണ് രവി മരണത്തിന്റെ
വഴിയിലേക്ക് യാത്ര തിരിച്ചത്.
എല്ലാ സൗഭാഗ്യങ്ങളിലും
ജീവിച്ച് പെട്ടന്ന് ഒരു നാൾ
എല്ലാം നഷ്ടപ്പെട്ടപ്പോൾ...ഞാൻ
കഷ്ടപ്പെടുന്നത് കണ്ടപ്പോൾ
രവിക്കതു സഹിച്ചില്ല...
എനിക്ക് മനിസിലാകും...പക്ഷെ
നമ്മടെ ഈ കുഞ്ഞ് എന്നെ നന്നായി
നോക്കും രവി...
ഇനിയുള്ള
കാലം ഉടനീളം ഊണിലും ഉറക്കത്തിലും
എന്റെ കൂടെ...ചിരിക്കുമ്പോഴും
കരയുമ്പോഴും എനിക്ക് കൂട്ടായി
എന്റെ, നമ്മുടെ
കുഞ്ഞിണ്ടാകും.
ഈ ലോകത്തിൽ മറ്റാരേക്കാളും ഇന്ന് ഞാൻ
സന്തോഷിക്കുന്നു. ഭർത്താവു
മരിച്ച ഒരു ഭാര്യയായി ഞാൻ
ജീവിക്കില്ല...രവി
എന്നും എന്റെ കൂടെയുണ്ട്...എനിക്ക്
ജീവിതത്തിലെ വിലയേറിയ സമ്മാനം നൽകിട്ടാണല്ലോ രവി, നീ
പോയത്!
ആദ്യത്തെ
ഈ 3 മാസം ഒരുപാടു
ശ്രദ്ധിക്കണം എന്നാണ് ഡോക്ടർ
പറയുന്നത്. അസ്വസ്ഥതകൾ
പലപ്പോഴും തോന്നാറുണ്ട്...പക്ഷെ
കണ്ണടക്കുമ്പോൾ മൃദുലമായ
ഒരു കുഞ്ഞു മുഖം ആണ് മനസ്സിലേക്ക്
ഓടി എത്തുന്നത്.ഞാൻ
ആഗ്രഹിക്കുന്നത് വാവക്ക്
എന്റെ കണ്ണുകൾ കിട്ടണമെന്നാണ്,
പക്ഷെ മൂക്ക് അച്ഛന്റെ
ആയിരിക്കണം. സ്വഭാവം
ഞങ്ങളുടെ രണ്ടു പേരുടെയും
പോലെ...പക്ഷെ നല്ല സ്വഭാവങ്ങൾ മാത്രം മതി...
മാസങ്ങൾ
കഴിഞ്ഞു പോയി പണ്ടത്തെ പോലെ
മെലിഞ്ഞട്ടൊന്നുമല്ല ഞാൻ
ഇപ്പോൾ...എല്ലാവരും
കളിയാക്കാറുള്ള പോലെ തടിച്ചു
വണ്ണമൊക്കെ വെച്ചു... അയ്യോ...
ഇടക്ക് ഇടക്ക് നീയെന്നെ
അടിക്കുന്നുണ്ടോ....സാരമില്ല
ജീവിതത്തിലെ ഏറ്റുവും മനോഹരമായ നാളുകൾക്കുവേണ്ടിയല്ലേ...എത്ര
വേദന സഹിക്കാനും ഞാൻ തയ്യാറാണ്.
കേട്ടറിവുകൾ പോലെ തന്നെ പച്ചമാങ്ങാ കഴിക്കാൻ എനിക്കും തോന്നാറുണ്ട്. കുഞ്ഞു
വരുമ്പോൾ എന്താകും ആവോ ഇഷ്ടങ്ങൾ.
ഇനി എന്റെ ജീവിതം
വാവക്ക് വേണ്ടിയായിരിക്കും...സമൂഹം
ബഹുമാനിക്കുന്ന നല്ല മനുഷ്യനായി
വളർത്തണം എനിക്കെ എന്റെ
കുഞ്ഞിനെ.
എന്റെ
മകന് ഇന്ന് പേരിട്ടു...വിവേക്...എല്ലാ
സൗകര്യങ്ങളും കൊടുത്ത് ഞാൻ
അവനെ വളർത്തും. അവൻ
ഒന്നിന്റെം കുറവ് വരരുത്.
അവന്റെ അച്ഛന്റെ മരണ
കാരണം അവൻ ഒരിക്കലും അറിയരുത്...ഒരു
വാക്കുകൊണ്ടുപോലും അവനെ
അതിന്റെ പേരിൽ ആരും നോവിക്കരുത്
അതിനായി ഞാൻ ഈ നാടും വീടും
ഉപേക്ഷിക്കുകയാണ്....പുതിയൊരു
സ്ഥലത്തു ഞങ്ങൾ ജീവിച്ചു
തുടങ്ങും.
ഇന്നവൻ
എന്നെ ആദ്യമായി 'അമ്മ
എന്ന് വിളിച്ചു...രവി
ഇത് കേൾക്കുനിണ്ടാകും.
അവൻ ഇന്ന്
നടക്കാൻ തുടങ്ങി...ഓരോ
തവണ അവൻ വീഴുമ്പോഴും
വേദനിച്ചിരുന്നത് എന്റെ
മനസ്സാണ്.
ഇന്നവനെ
പോളിയോ കുത്തി വെക്കാൻ പോയി...
നിറഞ്ഞകണ്ണുകളോടെയേ
അതെനിക്ക് കാണാൻ കഴിഞ്ഞുള്ളു.
രാവും
പകലും ഞാൻ ഇനി ജോലി ചെയ്തു
ജീവിക്കും അവനുവേണ്ടി എന്റെ
പ്രിയപ്പെട്ട മകനുവേണ്ടി.
അവൻ സ്കൂളിൽ പോയി...
മിടുക്കനായി
പഠിച്ചു...ഏറ്റുവും
നല്ല കോളേജിൽ ചേർന്നു...അവന്റെ
അച്ഛനെ പോലെ business ആണ്
അവനും താല്പര്യം.
ആരും
നോക്കാൻ ഇല്ലാതെ കിടന്ന അവന്റെ
അച്ഛന്റെ സ്ഥാപനം ഇന്ന് ലോക
പ്രശസ്തമായ company ആണ്.....
മായാ :
"വിവേക് എനിക്ക്
ഒരു കാര്യം പറയാനുണ്ട്".
അമ്മയുടെ ഡയറി
കുറിപ്പുകളുടെ അടുത്ത പാഠം
എടുക്കുമ്പോൾക്കും വിവേകിനെ
അവന്റെ ഭാര്യ വിളിച്ചു.
വിവേക്
: മായാ എനിക്ക്
ഇപ്പോൾ തന്നെ ശാന്തിമഠത്തിൽ
പോണം...അമ്മെ തിരിച്ചു
വിളിക്കണം.
മായാ :
വിവേക്, ശാന്തിമഠത്തിന്നു
ഫോൺ ഉണ്ടായിരിന്നു...'അമ്മ
ഇന്ന് രാവിലെ ഒരു ഹൃദയാഘാതത്തിൽ....
ഒന്നും
മറുപടി പറയാൻ കഴിയാതെ നിർവികാരനായി
വിവേക് തുറന്നു കിടന്ന ജനാലയുടെ അരികിൽ ചെന്ന് കൈയിലുള്ള കുറിപ്പുകൾ
തുടർന്ന് വായിച്ചു...
...പക്ഷെ
ഇന്നവന്റെ ആവിശ്യങ്ങൾ മാറാൻ
തുടങ്ങി...ഇല്ലാത്ത
പണത്തിനുവേണ്ടിയാണ് അവന്റെ
അച്ഛൻ ജീവനൊടുക്കിയതെങ്കിൽ ഇന്ന് അവൻ അവന്റെ കയ്യിലുള്ള
സമ്പാദ്യത്തിനു വേണ്ടി ജീവിതം
കളയകുയാണ്. ഇന്ന്
ഞാൻ അവൻ ഒരു ഭാരമാണ്...അവനുവേണ്ടി
ആത്‍മഹത്യ ചെയ്യാതിരുന്ന
എന്നെ ഇന്നവന് വേണ്ട...പക്ഷെ
ഇന്നും ഞാൻ നിന്നെ ഒരുപാടു
സ്നേഹിക്കുന്നു മോനെ!!!...നിനെക്കെന്നും
നന്മകൾ മാത്രം ഉണ്ടാകട്ടെ
എന്ന് ഈ 'അമ്മ
പ്രാർത്ഥിക്കും...നീയെന്നെ
ഈ വീട്ടിൽ നിന്നും നിന്റെ
ജീവതത്തിൽ നിന്നും പറിച്ചു
മാറ്റിയാലും എന്നും നിന്റെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിക്കു.
ഒരുപാട്
വേദനയോടു കൂടി ആ അമ്മ
എഴുതിയ അവസാന വരികൾ വായിച്ചതിനു
ശേഷം ആ ഡയറിയെ വിവേക് നെഞ്ചോടു
ചേർത്ത് വെച്ചു. തിരിച്ചറിയാതെ
പോയ അമ്മയുടെ സ്നേഹത്തിനു
മുന്നിൽ ആദരാഞ്ജലികൾ മാത്രം
അർപ്പിക്കാൻ കഴിയുന്ന ഒരു
സമ്പന്നൻ ആയി മാറി വിവേക്
ഇന്ന്.
Comments
Post a Comment