ചുവന്നഭൂമിയുടെ തീരത്ത്...
മഞ്ഞുമൂടിയ ഈ താഴ്വരയില്‍...ഇന്ന് എല്ലാം ശാന്തം. മലമുകളില്‍നിന്നും പ്രൗഢിയോടെ ഉദിക്കുന്ന സൂര്യനും.. നിര്‍ത്താതെ ഒഴുകുന്ന പുഴയും സുന്ദരമായ ഈ പുഴ കടവും....എല്ലാം നിശബ്ദം. പക്ഷെ ഇന്ന് ഈ കടവിൽ ഞാന്‍ ഇരിക്കുമ്പോള്‍ എന്റെ ഹൃദയത്തിനു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഒരു ധ്വനിയുണ്ട്...ഈ പുഴയും മലയും താണ്ടിപോകുന്ന മരിക്കാത്ത മരണത്തിന്റെ ധ്വനി. അവസാനശ്വാസംവരെ എന്റെ പേര് ആണയിട്ടു ആവര്‍ത്തിച്ച നിന്റെ സ്വരം എന്റെ കാതുകളില്‍ മുഴങ്ങുന്നു...രക്തത്തില്‍പൂണ്ട് കിടന്നപ്പോഴും എനിക്കായി തിരഞ്ഞുകൊണ്ടിരുന്ന നിന്റെ മിഴികള്‍... ആ ദൃശ്യം അപ്രത്യക്ഷമാകാന്‍ തയ്യാറാകാതെ എന്റെ കൺപോളകളെ പിന്തുടരുകയാണ്... നിസ്സഹായയായി ഞാന്‍ നോക്കി നില്‍കുമ്പോള്‍ അവര്‍ നിന്നെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെടുത്തി. ചക്രവ്യൂഹങ്ങള്‍ ഭേദിച്ച് നിന്നെ വാരി പുണരാന്‍...ആഴത്തില്‍ പതിഞ്ഞ മുറിവുകള്‍ക്കു ആശ്വാസം നല്‍കാന്‍ ഞാന്‍ കൊതിച്ചു. പക്ഷെ അവര്‍ അനുവദിച്ചില്ല...എന്റെ മുന്നില്‍ നിന്റെ ശ്വാസം നിലച്ചു...ഞാന്‍ കരഞ്ഞു വിളിച്ചിട്ടും തിരികെ വരാന്‍ കഴിയാത്ത ദൂരത്തേക്ക് അവര്‍ നിന്നെ പറഞ്ഞയച്ചു. ഈ കടവ് കടന്നു മറ്റൊരു ലോകത്ത...