അവളുടെ ഓർമ്മകൾ


പരിചിതമല്ലാത്ത പ്രഭാതത്തിന്റെ  സൂര്യരശ്മികൾ അവളെ നിദ്രയിൽ നിന്നും ഉണർത്തിഅരികിൽ ഉറങ്ങുന്ന തന്റെ ഭർത്താവിനേയും നീണ്ടു നിന്ന രാത്രിയിൽ അവകാശത്തിന്റെ പേരിൽ അടിയറവു വെക്കേണ്ടി വന്ന തന്റെ  ശരീരത്തേയും നിറ മിഴികളാൽ ഓർത്തു കൊണ്ട് അഴിഞ്ഞുകിടന്നിരുന്ന വസ്ത്രങ്ങൾ  അവൾ ധരിച്ചു.

ഇനി അവൾക്ക് പുതിയ പകലുകളും രാവുകളും ആയിരിക്കുമെന്ന് അവൾ കുറ്റബോധത്തോട് കൂടി തിരിച്ചറിഞ്ഞു. ആദർഷയായ ഭാര്യാപദവി
അണിഞ്ഞുകൊണ്ട് അവൾ ഭർത്താവിനെ ജോലിക്ക്  പറഞ്ഞയിച്ചു. കാണാത്ത മുഖങ്ങൽകിടയിൽ കണ്ടു മറന്ന സൗഹാർദ്ധങ്ങൾകിടയിൽ പലപ്പോഴും അവൾ അവളെ തന്നെ മറന്നു. പക്ഷെ ഹൃദയത്തിന്റെ അടിത്തട്ടിൽ നൊമ്പരങ്ങൾ മാത്രം സമ്മാനിക്കുന്ന ഓർമ്മകൾ അവൾ ഓർത്തുകൊണ്ടേയിരിന്നു.

തിരക്കുകൾ മാറിയ ശേഷം അന്യരുടെ കയ്യകലത്തിൽ നിന്നും സൂക്ഷിച്ചു വെച്ച കുറുച്ചു ചിത്രങ്ങൾ അവൾ എടുത്തു.  ചിത്രങ്ങളിലുള്ള  മുഖം അവളുടെ ജീവൻ, ഇന്നവൾക്ക്വെറും ഒരു ഓർമ്മ മാത്രമാണ്.
ഒരു നിമിഷത്തേക്ക് അവൾ  നിഷ്കളങ്കമായ കാലത്തേക്ക് യാത്ര തിരിച്ചു. അവളുടെം അവന്റെം ബാല്യം, കൗമാരം, കളങ്കമില്ലാത്ത അവരുടെ സൗഹൃദം. ആദ്യാനുരാഗത്തിന്റെ പൂമൊട്ടുകൾ മനസ്സിൽ വിരിഞ്ഞതും സൗഹൃദത്തിന്റെ മുഖം മൂടി അണിഞ്ഞതും, എല്ലാം ഇന്ന് വേദനിക്കുന്ന ഓർമ്മകൾ ആയി ബാക്കി നിൽകുന്നു.

ചിത്രങ്ങളെ നെഞ്ചോടു ചേർത്ത് അവൾ അവളോട്തന്നെ ചോദിച്ചു, എന്ത് കൊണ്ട് അവളുടെ കണ്ണുകൾ പറഞ്ഞ പ്രണയം അവനിലേക്ക്  വാക്കുകളായി എത്തിയില്ല എന്ന്. അവനും അത് ആഗ്രഹിച്ചിരുന്നു  എന്ന് അറിഞ്ഞപ്പോഴേക്കും കുടുംബ ബന്ധങ്ങളുടെ ചക്രവ്യുഹത്തിൽ നിന്നും
പുറത്തു വരാൻ പറ്റാത്ത രീതിയിൽ അവൾ അകപ്പെട്ടു കഴിഞ്ഞിരുന്നു.
പറയാത പോയ വാക്കുകളുടെ  മുറിവ് നെഞ്ഞിലേറ്റി, നിനവിലും  കനവിലും അവന്റെ ഓർമ്മകൾ സൂക്ഷിച്ചു കൊണ്ട് അവൾ അവളുടെ വിധിയോടു സഹദപിച്ചു.

തിരിച്ചെത്തിയ ഭർത്താവ് തന്നെ അന്വേഷിക്കാൻ തുടങ്ങി എന്നവൾ അറിഞ്ഞു. ഭാര്യാവസ്‌ത്രം  വീണ്ടും അണിഞ്ഞ്, ഇടറുന്ന കയ്യുകളുമായി  ആരും കാണാത്തൊരിടത്തെക്ക്  ചിത്രങ്ങളെ മാറ്റി വെച്ച് വിങ്ങിപ്പൊട്ടുന്ന മനസ്സോടു കൂടി തന്റെ അടുത്ത ജന്മത്തിനായി കാത്തിരിക്കാൻ അവൾ തിരുമാനിച്ചു. 
അങ്ങനെ ഒരു ജന്മം ഉണ്ടെങ്കിൽ അവന്റെ ഓർമ്മകളുടെ കൂടെ അല്ല അവന്റെ കൂടെ ജീവിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടു കൂടി ജന്മത്തിന്റെ അവസാന ശ്വാസത്തിനായി അവൾ കാത്തിരിക്കുന്നു.


Comments

Post a Comment

Popular posts from this blog

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...