ഇന്നും ഞാനവനെ കണ്ടില്ല....
സമയം മുന്നോട്ട് യാത്രയാകുകയാണ് ദിവസങ്ങള്‍ കടന്ന് പോകുകയാണ്
ഓരോ നിമിഷവും അടുത്ത നിമിഷത്തിനായി ഞാന്‍ കൊതിക്കുന്നു
കാരണം ആ നിമിഷത്തിലെങ്കിലും അവനെ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു

ഗര്‍ജിക്കുന്ന കാര്‍മേഘങ്ങള്‍ മഴയോട് ചോദിക്കുന്നത് പോലെ
ഞാനും എന്റെ ഹൃദയത്തോട് ചോദിക്കുന്നു
എവിടെ മറഞ്ഞിരിക്കുകയാണ് നീ?
ഓരോ മഴത്തുള്ളിയും മണ്ണിലേക്ക് അലിഞ്ഞു ചേരാന്‍
വിതുമ്പി നില്‍ക്കുന്ന പോലെ
എന്റെ ഉള്ളവും നിന്നെ അറിഞ്ഞ് നിന്നിലേക്ക് അലിയാന്‍ വിതുമ്പുന്നു.

ആഴിയുടെ ആഴത്തില്‍ നിന്റെ മുഖം ഞാന്‍ കാണുന്നു
മലയുടെ ഉയരങ്ങളില്‍ നിന്നും നിന്റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു
കുളിര് പകരും കാറ്റില്‍ നിന്റെ ഗന്ധം ഞാന്‍ അറിയുന്നു
ഇരുട്ടില്‍ പോലും നിന്റെ സാമിപ്യം ഞാന്‍ തിരിച്ചരിയുന്നു.

ഇന്നെന്റെ ഓരോ ഹൃദയമിടിപ്പും നിനക്കുള്ളതാണ്
ഇനിയെന്റെ പകലുകളും രാത്രിയും നിന്റേതാണ്
എന്റെ എല്ലാ സ്വപ്‌നങ്ങളും നിന്നെ കുറിച്ചാണ്
ജീവിതത്തിലെ ലക്ഷ്യവും ജീവിതത്തിന്റെ സ്പന്ദനവും നീ തന്നെയാണ്.

അജ്ഞാതമായ പൂവിന് വേണ്ടി കൊതിക്കുന്ന വണ്ടാകുന്നു ഞാന്‍
കൈയ്യകലത്തുള്ള നക്ഷത്രത്തെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കുരുന്നാകുന്നു ഞാന്‍
എന്റെ മനസില്‍ ജീവിതമെന്ന വാക്കിന് ഞാന്‍ വരച്ചിട്ട ചിത്രം നിന്റേതാകുമ്പോള്‍
ആ ചിത്രത്തെ എന്നെങ്കിലും നേരില്‍ കണ്ട് പകര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ചിത്രകാരിയാകുന്നു ഞാന്‍.

യാത്രയാവട്ടെ സമയം മുന്നോട്ട് പോകട്ടെ ദിവസങ്ങള്‍
എന്റെ വികാരങ്ങളില്‍ ഉറച്ച് വിശ്വസിച്ച് കൊണ്ട്
കാത്തിരിപ്പ് എന്ന വാക്കില്‍ ജീവിതം ത്യജിച്ച് കൊണ്ട്
ഒന്നല്ല ഒരായിരം ജന്മങ്ങള്‍ നിന്നെ ഒരുനോക്ക് കാണാന്‍
കണ്ണിമ ചിമ്മാതെ കാത്തിരുന്നു കൊള്ളാം.

Comments
Post a Comment