ഓർമ്മ...

                                                    
പുതിയ പ്രഭാതങ്ങൾ 
പുതിയ രാവുകൾ 

അറിയാത്ത ദിവസങ്ങൾ , കാണാത്ത മുഖങ്ങൾ 
മാറ്റമില്ലാത്തത് ഒന്നിന് മാത്രം എന്റെ ഓർമ്മകൾ 

പെയ്തൊഴിയാത്ത മഴ പോലെ വീണ്ടും വീണ്ടും നീ എന്റെ ഓർമ്മകളിൽ
ഹൃദയത്തിന്റെ അടിത്തട്ടിൽ നൊമ്പരങ്ങൾ മാത്രം സമ്മാനിച്ച്
മഞ്ഞും മഴയും മാറി മാറി വന്നു
വിരഹാര്ദ്രമായ ഓർമ്മകൾക്ക് മാത്രം വിരാമമില്ല

ആദ്യാനുരാഗത്തിന്റെ പൂമൊട്ടുകൾ മനസ്സിൽ വിരിഞ്ഞകാലം
സൗഹൃദത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നകാലം
കണ്ണുകളാൽ ഒരായിരം പ്രാവശ്യം പ്രണയം പങ്കിട്ടകാലം
എല്ലാം, ഇന്ന് ഓർക്കാൻ വേദനിക്കുന്ന ഓർമ്മകളായി മാറിയകാലം

മിഴികളാൽ കൈമാറിയത് മൊഴികളായി മാറിയില്ല
നിന്നെ നഷ്ടപ്പെടും എന്ന ഭയമാകാം
ഇന്ന്, ദൂരെ അങ്ങകലെ ശരീരവും മനസ്സും ആര്ക്കോ സമർപിച്ച് നീ ജീവിക്കുന്നു
ഒരിക്കലെങ്കിലും ഞാന് എന്റെ മുഖംമൂടി അഴിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച്

പറയാതെ പോയ വാക്കുകളുടെ മുറിവ് നെഞ്ചിലേറ്റി
നിനവിലും കനവിലും എണ്ണമറ്റാത്ത ഓർമ്മകൾ സൂക്ഷിച്ച്
മറക്കാന് കഴിയാത്ത നിമിഷങ്ങളോട് കൂടി
ഞാനും എന്റെ ജീവിതം ആര്ക്കോവേണ്ടി ജീവിച്ച് തീർക്കാൻ തുടങ്ങുകയാണ്

ഇനിയും ഒരു ജന്മമുണ്ടെങ്കിൽ
പറയാതെയും കേൾക്കാതെയും  പോയ വാക്കുകൾ നിന്റെ മനസിലേക്കെത്തിച്ച്
നിന്റെ ഓർമ്മകളുടെ കൂടെയല്ല നിന്റെ കൂടെ ജീവിക്കാൻ കഴിയട്ടെ...

Comments

Popular posts from this blog

അവളുടെ ഓർമ്മകൾ

ഒരു ദില്ലീവാലാ പ്രണയം

എന്ന് സ്വന്തം രാധ...