Posts

Showing posts from October, 2015

ഓർമ്മ...

                                                     പുതിയ പ്രഭാതങ്ങൾ  പുതിയ രാവുകൾ  അറിയാത്ത ദിവസങ്ങൾ , കാണാത്ത മുഖങ്ങൾ  മാറ്റമില്ലാത്തത് ഒന്നിന് മാത്രം എന്റെ ഓർമ്മകൾ   പെയ്തൊഴിയാത്ത മഴ പോലെ വീണ്ടും വീണ്ടും നീ എന്റെ ഓർമ്മകളിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നൊമ്പരങ്ങൾ മാത്രം സമ്മാനിച്ച് മഞ്ഞും മഴയും മാറി മാറി വന്നു വിരഹാര്ദ്രമായ ഓർമ്മകൾക്ക് മാത്രം വിരാമമില്ല ആദ്യാനുരാഗത്തിന്റെ പൂമൊട്ടുകൾ മനസ്സിൽ വിരിഞ്ഞകാലം സൗഹൃദത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നകാലം കണ്ണുകളാൽ ഒരായിരം പ്രാവശ്യം പ്രണയം പങ്കിട്ടകാലം എല്ലാം, ഇന്ന് ഓർക്കാൻ വേദനിക്കുന്ന ഓർമ്മകളായി മാറിയകാലം മിഴികളാൽ കൈമാറിയത് മൊഴികളായി മാറിയില്ല നിന്നെ നഷ്ടപ്പെടും എന്ന ഭയമാകാം ഇന്ന്, ദൂരെ അങ്ങകലെ ശരീരവും മനസ്സും ആര്ക്കോ സമർപിച്ച് നീ ജീവിക്കുന്നു ഒരിക്കലെങ്കിലും ഞാന് എന്റെ മുഖംമൂടി അഴിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച് പറയാതെ പോയ വാക്കുകളുടെ മുറിവ് നെഞ്ചിലേറ്റി നിനവി...

ഇന്നും ഞാനവനെ കണ്ടില്ല....

         സമയം മുന്നോട്ട് യാത്രയാകുകയാണ്                                                                            ദിവസങ്ങള്‍ കടന്ന് പോകുകയാണ്        ഓരോ നിമിഷവും അടുത്ത നിമിഷത്തിനായി ഞാന്‍ കൊതിക്കുന്നു കാരണം ആ നിമിഷത്തിലെങ്കിലും അവനെ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു                                                                                                ഗര്‍ജിക്കുന്ന കാര്‍മേഘങ്ങള്‍ മഴയോട് ചോദിക്കുന്നത് പോലെ ഞാനും എന്റെ ഹൃദയത്തോട് ചോദിക്കുന്നു എവിടെ മറഞ്ഞിരിക്കുകയാണ് നീ? ഓരോ മഴത്തുള്ളിയും മ...