ഒരു ദില്ലീവാലാ പ്രണയം

ഡിസംബറിന്റെ മഞ്ഞുമൂടിയുറങ്ങുന്ന ഡൽഹി നഗരത്തിലേക്ക് ഒരു മാസത്തെ അവധിക്ക് ശേഷം വീണ്ടും എത്തിയ ആ ദിവസം, അതായിരിന്നു തുടക്കം. പുലർച്ചെ ഹോസ്റ്റൽ മുറിയിൽ എത്തി മെല്ലെ വന്ന്  ജനലരികിൽ നിന്ന്  യാത്രാക്ഷീണത്താൽ  മിഴികൾ പാതി തുറന്നപ്പോൾ അവനെ ആദ്യമായി കണ്ടു...കഴിഞ്ഞ ആറ്  മാസത്തിൽ ഒരിക്കൽ പോലും കാണാത്ത മുഖം...

ഹിന്ദി സീരിയലുകളിൽ കാണുന്ന നായകന്മാരെ പോലെ  ക്ലീൻ ഷേവ് ചെയ്ത നീളൻ മൂക്കുള്ള  ആരെയും ത്രസിപ്പിക്കുന്ന മിഴികളുള്ള മുഖം. കയ്യിലിരുന്ന ഒരു വാട്ടർ ബോട്ടിൽ  ഉയർത്തിപ്പിടിച്ച് വിയർത്തൊലിക്കുന്ന മുഖത്തെ അവൻ വെള്ളമൊഴിച്ച്‌ തണുപ്പിച്ചു... അതിൽ ഒരു തുള്ളി എന്റെ ഉള്ളിലും വീഴുന്ന പോലെ എനിക്ക് തോന്നി ...പതുക്കെ ആ മുഖമെന്റെ കൺവെട്ടത്ത് നിന്ന് ഓടി നീങ്ങി

ആ കാഴ്ച  പിന്നീട് സ്ഥിരമായി രാവോളം ഉറങ്ങാതിരിക്കാനും നേരത്തെ ഉണരാനുമുള്ള  കാരണമായി... എല്ലാ പകലും മുടങ്ങാതെ കൃത്യമായ ഒരു സമയത്ത്   എന്റെ മുറിയിലെ ബാൽക്കണിയുടെ  താഴെയെത്തുമ്പോൾ ആ കാലുകൾ വിശ്രമിക്കുമായിരിന്നു... ഞാൻ അവനെ നോക്കുന്നത് അവൻ അറിയാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു… കണ്ട്  കണ്ട്  ആ  മുഖം   എപ്പഴോ  എന്റെ മിഴിയിൽ  നിന്ന്  മനസ്സിലേക്ക്  പടർന്നിറങ്ങി...ഞാൻ  പോലും  അറിയാതെ...വലിയ ഒരു ക്യാമ്പസ്സിൽ ഒരുപാട് കോഴ്‌സുകൾ അത് പഠിക്കുന്ന  ലക്ഷകണക്കിന് കുട്ടികൾ എങ്ങെനെ അവനെ കണ്ടുപിടിക്കുമെന്ന് ഞാൻ ആലോചിച്ചു...

അങ്ങനെ ഒരിക്കൽ പോലും ജോഗ്ഗിങ്ങിനു  പോകാത്ത ഞാൻ അന്ന് മുതൽ ശീലങ്ങളൊക്കെ മാറ്റി. കൂട്ടുകാരൊക്കെ കളിയാക്കി ചോദിച്ചപ്പോഴും ഒന്നും പറയാതെ പിടിച്ച്  നിന്നു.

ആ മുഖം ഒന്ന് കാണാൻ കൃത്യ സമയത്ത്  ഞാൻ എന്റെ ബാൽക്കണിയുടെ താഴെയെത്തി. പക്ഷെ കണ്ടില്ല വന്നില്ല അന്ന്. ഒരാഴ്ച ഞാൻ അത് പോലെ കാത്തിരുന്നു പക്ഷെ പരാജയപെട്ടു.  

വെറും ദിവസങ്ങൾക്കുള്ളിൽ ആ മുഖം എനിക്ക് സമ്മാനിച്ചത് അതുവരെ അറിയാത്ത ഒരു അനുഭൂതിയായിരിന്നു. ഞാൻ ഈ ലോകത്തുണ്ടെന്ന് പോലും അറിയാത്ത ഒരാൾ, അയാൾ  എന്റെ ലോകമായി മാറുകയായിരുന്നു.

പേര് പോലും അറിയാത്ത ഒരാളുടെ പിന്നാലെ പോകുന്നതിൽ  ഒരു യുക്തിയുമില്ലായെന്ന് അറിഞ്ഞിട്ടും അവനെ  അറിയാൻ പറ്റാത്തതിൽ എന്റെ മനസ്സ് വേദനിച്ചു. ആ മുഖം വീണ്ടും കാണാൻ  ഞാൻ ഒരുപാട് ആഗ്രഹിച്ചു.

അങ്ങനെ പുതിയ വർഷമെത്തി...ജനുവരി ഒന്നിന് കോളേജ് മുഴുവൻ ഒത്തുകൂടി... തലേന്ന് രാത്രി തുടങ്ങിയ ആഘോഷങ്ങൾ പുലർച്ചയോളം നീണ്ടു നിന്നു...ഉദിച്ചുയുരുന്ന സൂര്യൻ  സമ്മാനിച്ച മനസ്സിൽ അസ്തമിക്കാതെ കടക്കുന്ന ആ  മുഖത്തെ അവിടെയും ഞാൻ തേടി...  

തിരഞ്ഞ് തിരഞ്ഞ് ഒടുവിൽ  മനസ്സിലെ  ചിത്രത്തിന്റെ  ഉടമയെ  കണ്ടെത്തി..കൈകൾ വിറച്ച് തൊണ്ട ഇടറി എന്ത് പറയണമെന്ന് അറിയാതെ അവന്റെ പിന്നിൽ നിൽക്കുമ്പോൾ

അവന്റെ അടുത്ത്  നിന്ന സുഹൃത്ത് അവനോടു ചോദിച്ചു

Karan, how is your fever now? Haven’t seen you for a week.

Its better now, I was taking rest at my hostel room all the week, just got out today as its new year.

And what about your jogging girl, did you meet her. Or you just still take a break and wash your face when you reach her balcony?

Wanted to meet her last week, but then this fever happened. I really wish to see her and open my heart. 

ഒരു നിമിഷത്തേക്ക് എല്ലാം നിശ്ചലമായി  തോന്നി സത്യവും സ്വപ്നവും  തിരിച്ചറിയാൻ കഴിയാത്ത പോലെ... ഞാൻ ആഗ്രഹിച്ച ആൾ എന്നെയും ആഗ്രഹിച്ചിരുന്നോ...ഇതെല്ലാം  മനപ്പൂർവം ആയിരിന്നോ  

അവന്റെ സുഹൃത്തു പെട്ടന്ന് എന്നെ ചൂണ്ടികാണിച്ചു...

ആ മുഖം  എന്നിലേക്ക്  തിരിഞ്ഞതും  എന്റെ  മനസ്സ്  പോലെ  പെട്ടന്ന്  ചുറ്റും  ഇരുട്ടായി... ഇരുട്ടിന്റെ  മറവിൽ...ഞങ്ങളുടെ കൈകൾ അറിയാതെ തൊട്ടുരുമ്മി...വീണ്ടും  പ്രകാശം  നിറഞ്ഞു...

പകലുകളിൽ കാണാനാഗ്രഹിച്ച  മുഖം  ഇരുട്ടിന്റെ  വെളിച്ചത്തിൽ  ആദ്യമായി അടുത്തു  നിന്ന് കണ്ടു...ആ  മിഴികളിലേക്ക് ഊർന്നിറങ്ങി...

''Pehla Nasha Pehla Khumar''... ഉദിത് നാരായണന്റെ ശബ്ദം പിന്നിൽ കേൾക്കുന്നുണ്ടായിരുന്നു…പരസ്പരം നോക്കികൊണ്ട്  ഞങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു ....I LOVE YOU… ചുവന്നു വിടർന്ന  അവന്റെ  കവിളിൽ ആ നിമിഷം വിരിഞ്ഞ ചിരിയായിരുന്നു ഡൽഹി നഗരത്തിലെ  ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച

നിറഞ്ഞ കണ്ണുകളാൽ  അവന്റെ  കണ്ണിലേക്ക്  ഇമവെട്ടാതെ ഞാൻ  നോക്കിയിരുന്നു ... ഇനി  മഞ്ഞിന്റെ മറയിൽ കണ്ടകലുന്ന  ആരോ  ഒരാൾ  ആയിട്ടല്ല  എന്റേത് മാത്രമാകാൻ  പോകുന്ന   ആ  ചിരിയെ  എന്റെ    ചുണ്ടുകളിലേക്ക്  ചേർക്കാൻ ഞാൻ കൊതിച്ചു....നിലക്കാത്ത പുതുവത്സര ആരവങ്ങൾക്കിടയിൽ ഞങ്ങൾ കെട്ടിപിടിച്ചു...

പിന്നീടുള്ള  മൂന്ന് വർഷം  ജീവിതത്തിലെ വസന്തകാലമായിരിന്നു എനിക്ക്… ഡൽഹി നഗരം ഞങ്ങൾക്കു  സ്വന്തമായിരുന്ന നാളുകൾ...കരണിന്റെ ബൈക്ക് ആയിരുന്നു ഞങ്ങളുടെ സാരഥി...പുതിയ ഡൽഹിയിലെ വിശാലമായ വർണ്ണകാഴ്ചകൾ കണ്ട്, പഴയ ദില്ലിയിലെ ഇരുണ്ട വഴികളിലൂടെ ചരിത്രം അറിഞ്ഞ്  , പ്രണയത്തിന്റെ ഒരു ചെറു ചരിത്രം ഞങ്ങൾ രചിച്ചു...പരീക്ഷയുണ്ട് പ്രൊജെക്ടുണ്ട് എന്നൊക്കെ  പറഞ്ഞ് പലപ്പോഴും നാട്ടിലേക്ക് ഞാൻ പോകാറില്ല...

മുംബൈയിലായിരിന്നു കരണിന്റെ വീട്...അവന് മലയാളം അറിയാത്തത്കൊണ്ടും എനിക്ക് ഹിന്ദിയിൽ വലിയ പിടിയില്ലാത്തത്കൊണ്ടും ഇംഗ്ലീഷിൽ  ആയിരിന്നു കൂടുതലും സംസാരിച്ചിരുന്നത്

മൂന്ന്  വർഷം കൊണ്ട്  കുറച്ച് മലയാളം ഞാൻ അവനേയും  ഹിന്ദി അവൻ എന്നെയും പഠിപ്പിച്ചു...കോളേജ് കഴിഞ്ഞ്  തിരിച്ച്  കേരളത്തിലേക്ക് വരുന്നതിന്റെ തലേ ദിവസം...ഡൽഹിയിലെ ഞങ്ങളുടെ അവസാനത്തെ രാത്രി...ക്യാമ്പസ് ഗ്രൗണ്ടിലിരുന്ന് മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി ഞങ്ങൾ ഒരുപാട് സംസാരിച്ചു...

IAS പഠിക്കാൻ വേണ്ടി കരൺ ഡൽഹിയിൽ തന്നെ തുടരാൻ തിരുമാനിച്ചിരുന്നു...നാട്ടിൽ ചെന്ന് അച്ഛനും അമ്മേം സമ്മതിപ്പിച്ചട്ട്  ഞാനും വരാം ഇവിടെ കോച്ചിങ്ങിന്  എന്ന് ഞാൻ പറഞ്ഞു...പുലർച്ചെ വരെ അവന്റെ മാറിൽ ചാരി ഇരുന്ന് ഞാൻ അവനോട്  ഒരുപാട് നന്ദി പറഞ്ഞു… വീട്ടിൽ നിന്ന് മാറിയുള്ള എന്റെ ആദ്യത്തെ അനുഭവം ഇത്ര ഭംഗിയുള്ളതാക്കിയതിന്... എന്റെ ജീവിതത്തിലേക്ക് വന്നതിന് ...

പുലർച്ചെ എന്നെ ട്രെയിൻ കയറ്റി വിടാൻ കരൺ വന്നു ...വണ്ടി മെല്ലെ മെല്ലെ നീങ്ങാൻ തുടങ്ങിയപ്പോൾ...അവൻ എനിക്ക് അദൃശ്യനായി... വർഷങ്ങൾക്ക് മുന്നേയുള്ള ഡിസംബറിലെ ആ പകലിൽ അവൻ  മെല്ലെ ഓടി  നീങ്ങുന്ന ചിത്രമാണ് അപ്പോൾ എനിക്ക് ഓർമ്മ  വന്നത്...പക്ഷെ ഇന്ന് അകന്നുപോകുന്നത് ഞാൻ ആണെന്ന് മാത്രം...

നാട്ടിൽ എത്തി മൂന്ന് മാസത്തോളം ഞങ്ങൾ സംസാരിച്ചിരുന്നു...കരൺ കോച്ചിങ്ങിനു ഉടനെ ചേരുമെന്ന്  പറഞ്ഞു എനിക്ക് ഡൽഹിയിലേക്ക് തിരിച്ചു  വരാൻ  കഴിയില്ലായെന്നും ഇവിടെ തന്നെ പിജിക്കു ചേരുകയാണെന്നും അറിയിച്ചു...

പിന്നെ പതുക്കെ ഫോൺ വിളികൾ ഇല്ലാതായി  ഞാൻ വിളിച്ചാൽ എടുക്കാതായി...Facebbok, Whatsapp, Gmail  ഒന്നിലും ഒരു റിപ്ലെയും ഇല്ല...പിന്നെ ഒരു മാസത്തോളം ആരും അറിയാതെ കരയാനാണ്‌ ഏറ്റവും കഷ്ടപെട്ടത്‌..

ഒരു ദിവസം രാവിലെ എണീറ്റപ്പോൾ ഒരു മെയിൽ വന്നിരിക്കുന്നു .

My family is not ready to accept a South Indian Girl. I tried to convince them but failed. I don’t think our relation will work without my family's consent. I have blocked you. Don’t try to contact me. I had a memorable time with you in Delhi.

Wishes

Karan

നിറഞ്ഞ മിഴിയിൽ അത് വായിച്ചവസാനിച്ചപ്പോൾ  ഞാൻ കരയുന്നത്  കണ്ട്  'അമ്മ വന്നു...മെയിൽ വായിച്ചു ...എന്നെ കെട്ടിപിടിച്ചുകൊണ്ട് സാരമില്ല ഞങ്ങൾ ഇല്ലേ കൂടെയെന്ന് പറഞ്ഞു...പിന്നെ പതുക്കെ വീട്ടിൽ പലരും അത് അറിഞ്ഞു...ഡൽഹി എന്നുള്ളത് എന്റെ പ്രണയ നൈരാശ്യത്തിന്റെ പര്യായമായി മാറി...ദിവസങ്ങൾ പോകവേ  വല്ലപ്പോഴും ഒരു തമാശപോലെ ഓർക്കുന്ന ഒന്നായി മാറുകയായിരുന്നു  എന്റെ ഡൽഹി പ്രണയം 

ഇന്നിതാ രണ്ടു വർഷം കഴിയുന്നു ...പിജിക്കു ശേഷം ഞാൻ നാട്ടിൽ തന്നെ കോച്ചിങ്ങിനു ചേർന്നു...ഞങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നത്തിൽ ഒറ്റയ്ക്കു  യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് ഞാൻ...അവനെ മറക്കാനോ വെറുക്കാനോ  ഞാൻ ശ്രമിച്ചട്ടില്ല...കാരണം  പ്രണയിച്ചത് ആത്മാർത്ഥമായിട്ടാണെങ്കിൽ ഒരിക്കലും ഇത് രണ്ടും നമ്മുക്ക്  സാധിക്കില്ല...

ഡൽഹിയിലെ തണുത്തുറയുന്ന  പ്രഭാതങ്ങളിലൂടെ കടന്നു വന്ന് ഒരായിരം വസന്തകാല സ്മരണകൾ എന്റെ ഉള്ളിൽ വിടർത്തി സ്വയം മാഞ്ഞകന്നു പോയ  അവന്റെ ചിരി... ഡൽഹി നഗരം എനിക്ക് സമ്മാനിച്ച ഏറ്റവും മനോഹരമായ  ആ കാഴ്ച...

ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു...ഒരു നല്ല ഓർമ്മയായി


Comments

Post a Comment

Popular posts from this blog

അവളുടെ ഓർമ്മകൾ

എന്ന് സ്വന്തം രാധ...