Posts

Showing posts from August, 2017

മായാത്ത സൗഹൃദം

Image
ഹലോ സൈനു ... ഇത് ഞാനാ നീ എത്താറായോ ? ഞാൻ ഒരു  15  മിനിറ്റ് അതിനുള്ളിൽ എത്തും ... നീയോ റീന ? ഞാൻ ഇവിടെ എത്തിട്ടാ   വിളിക്കുന്നെ ... നീ വേഗം വാ . സൈനുവിന്റെ    വരവിന്റെ വേഗത കുറയുന്തോറും ഞാൻ അവിടെ ഒറ്റയ്ക്ക് അസ്വസ്ഥയാകുകയായിരിന്നു . വലുതും ചെറുതുമായി ഒരുപാട് വണ്ടികൾ എന്റെ മുന്നിൽകൂടി   പോയി . ഒന്നിനും കാതോർക്കാതെ പായൽ മൂടി ഒഴുകുന്ന ആറിലേക്കു മാത്രം ശ്രദ്ധിച്ചു നിന്നു . നമ്മുടെ ഹിറ്റ്ലർ പാലത്തിന് ഒരു മാറ്റവുമില്ലലെ റീന ... വർഷങ്ങൾക്കു   ശേഷം സൈനുവിന്റെ ശബ്ദം നേരിൽ കേട്ടപ്പോൾ സന്തോഷംകൊണ്ട്   എന്റെ കണ്ണുങ്ങൾ നിറഞ്ഞു . ഏറെ നാളുകൾക്കൊടുവിൽ ഉണ്ടായ കൂടിക്കാഴ്ചയുടെ കണ്ണുനീർ അവസാനിച്ചപ്പോഴും ഞങ്ങൾ ഇന്ന് ഇവിടെ വീണ്ടും വരാനുണ്ടായ കാരണം  ഞങ്ങളെ വീണ്ടും സങ്കടപെടുത്തികൊണ്ടിരുന്നു . " എന്തായാലും നീ വാ നമ്മക്ക്  നമ്മുടെ റഡാസ് ബേക്കേഴ്‌സിന്ന് ചായ  വാങ്ങാം " സൈനു   പറഞ്ഞതനുസരിച്ച്   രണ്ടു  ചായ  വാങ്ങി ഞങ്ങൾ പാലത്തിൽ   ഇരുന്നു . പണ്ട...