Posts

Showing posts from February, 2017

ആ നഗരയാത്രയിൽ...

Image
4  മാസം മുന്നേ പഠിത്തത്തിന്റെ ഭാഗമായി വന്നതാണ് ഇവിടെ...  പക്ഷെ ഇതുവരെ തോന്നാത്ത ഒരു ഇഷ്ടവും അടുപ്പവും ഇന്നെനിക്ക് ഈ നഗരത്തിനോട് തോന്നുന്നു . ഇന്നലെ വരെ എനിക്ക് അന്യമായി  നിന്ന ഈ നഗരം ഇന്ന് മുതൽ എനിക്ക് പ്രിയപ്പെട്ടതായി . ഏതോ സിനിമയിൽ നായിക പറയുന്ന പോലെ ഓരോ നഗരത്തിനേയും നമ്മളിലേക്ക് അടുപ്പിക്കുന്ന ഒരു കാരണം ഉണ്ട് ... ഇന്ന് ആ ' കാരണം '  എനിക്കും  സംഭവിച്ചു ... ഇന്നത്തെ ഈ മറക്കാനാകാത്ത ദിവസത്തിന്റെ നിമിഷങ്ങൾ ഓർത്തു ഞാൻ ഉറങ്ങാൻ പോകുമ്പോൾ ഇന്നലെ രാത്രി മുതൽ ഇന്ന് വൈകിട്ട് വരെ ഉണ്ടായതെല്ലാം ഒരു കഥപോലെ മനസ്സിലേക്ക് കയറിവരുകയാണ് . കോളേജിൽ കൂടെ പഠിച്ച സുഹൃത്ത് ഇന്നലെ എന്നെ വിളിച്ചു പറഞ്ഞു " ഞാൻ അവിടെ വരുന്നുണ്ട് നാളെ ... കൊറേ ആയില്ലേ നമ്മൾ കണ്ടിട്ട് ". അവന് പരിചിതമല്ലാത്ത ഈ നഗരം അവന് ഒന്ന് പരിചതമാക്കാമെന്നും ... വായിച്ചും പഠിച്ചും മാത്രം കഴിഞ്ഞ പോയ നാളുകളിൽ നിന്നും ഒരു ബ്രേക്ക് ആകുമെന്നുമാണ് അപ്പോൾ ചിന്തിച്ചുള്ളൂ . ആദ്യമായി പ്രണയം തോന്നിയ ആളാണ് അവൻ ... പരസ്പരം എല്ലാം അറിയാം .... സൗഹൃദത്തിന് അപ്പുറത്തേക്കുള്ളെതെല്ലാം നിലനിൽക്കില്ല എന്നുതോന...