അമ്മ
ഒരു അമ്മയാകുമ്പോൾ ആണ് ഒരു സ്ത്രീയുടെ ജന്മം പൂർണമാകുക എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട് ... ഇതാ എന്റെ ജന്മം ആ പൂർണത ആർജിക്കാൻ പോകുകയാണ് . ഇന്ന് ഞാൻ അറിഞ്ഞു എന്റെ ഉള്ളിൽ മറ്റൊരു ജീവൻ ജീവനെടുത്തു തുടങ്ങിയെന്നു . ആണ്കുട്ടിയാകണം എന്നാണ് എന്റെ ആഗ്രഹം ഒരു പക്ഷെ രവി ഇപ്പോൾ എന്റെ കൂടെയുണ്ടായിരുന്നെങ്കിൽ പെൺകുഞ്ഞാകാൻ വേണ്ടി പ്രാർത്ഥിച്ചേനേ . എന്നും എനിക്ക് ഒരു കൂട്ടായി , തണലായി ഇങ്ങനെ ഒരു നിധി തന്നിട്ടാണ് രവി മരണത്തിന്റെ വഴിയിലേക്ക് യാത്ര തിരിച്ചത് . എല്ലാ സൗഭാഗ്യങ്ങളിലും ജീവിച്ച് പെട്ടന്ന് ഒരു നാൾ എല്ലാം നഷ്ടപ്പെട്ടപ്പോൾ ... ഞാൻ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ രവിക്കതു സഹിച്ചില്ല ... എനിക്ക് മനിസിലാകും ... പക്ഷെ നമ്മടെ ഈ കുഞ്ഞ് എന്നെ നന്നായി നോക്കും രവി ... ഇനിയുള്ള കാലം ഉടനീളം ഊണിലും ഉറക്കത്തിലും എന്റെ കൂടെ ... ചിരിക്കുമ്പോഴും കരയുമ്പോഴും എനിക്ക് കൂട്ടായി എന്റെ , നമ്മുടെ കുഞ്ഞിണ്ടാകും . ഈ ലോകത്തിൽ മറ്റാരേക്കാളും ഇന്ന് ഞാൻ സന്തോഷിക്കുന്നു . ഭർത്താവു മരിച്ച ഒരു ഭാര്യയായി ഞാൻ ജീവിക്കില്ല ... രവി എന്നും എന്റെ കൂടെയുണ്ട് ... എനിക്ക് ജീവിതത്തിലെ വിലയേറിയ സമ്മാനം ന...