Posts

Showing posts from July, 2016

ജീവിക്കുന്ന നക്ഷത്രങ്ങൾ

Image
ബാല്യകാല ഓർമ്മകളിൽ ഏറ്റവും തെളിഞ്ഞു വരുന്ന ഒന്നാണ് അമ്മയുടെ കയ്യും പിടിച്ച്  തൊട്ടിപ്പാളെ തറവാടിന്റെ പടികെയറിച്ചെല്ലുമ്പോൾ കാണുന്ന മുത്തശ്ശിയുടെ (അമ്മയുടെ അമ്മുമ്മ)വിരിഞ്ഞ കണ്ണും വിടർന്ന കവിളും... പല്ലില്ലായിരുന്നുവെങ്കിലും നല്ല ഭംഗിയായിരുന്നു മുത്തശ്ശി ആ ചിരിക്ക്  അടിച്ചുപൊളി ഹിന്ദി പാട്ടുകേട്ട് ഞാൻ ഡപ്പാങ്കുത്ത് കാണിക്കുന്നത് കണ്ട് അത്ഭുതത്തോടുകൂടി എന്നെ നോക്കുന്ന മുത്തശ്ശിയുടെ ഭാവങ്ങളും ഞാൻ മറന്നട്ടില്ല. പല്ലു തേച്ചു കഴിഞ്ഞ് വടുക്കോറത്തെ ഇട്ടിരിക്കുന്ന  തോർത്തിന് പകരം മുത്തശ്ശി  ധരിച്ചിരിക്കുന്ന മുണ്ടിൽ മുഖം തുടച്ചു  ഓടിയതിനൊക്കെ  കിട്ടിയ ശകാരങ്ങളും ഓർക്കുന്നു.... വെല്യമ്മുമ്മ(മുത്തശ്ശന്റെ സഹോദരി) പറമ്പിൽ ജാതി പറക്കാൻ ഇറങ്ങമ്പോൾ പിന്നാലെ ഓടി വന്നു കയ്യിൽ ഒതുങ്ങാത്ത അത്രയും ജാതിക്കകൾ പിടിച്ചു  തരാറുള്ളതൊക്കെ  ഒരു  കൗതുകം ആയി ഇന്ന് തോന്നുന്നു. നെയ്യുകൂട്ടിയ ചോറ് ഉരുള ഉരുളയാക്കി ഊട്ടി തരാറില്ലെ വെല്യമ്മുമ്മ... അതിന്റെ രുചി  വേറെ ആരുടെ കയ്യിൽ നിന്നും അനുഭവപ്പെട്ടട്ടില്ല. നിങ്ങള...

അനാമിക

Image
ഈ ഗേറ്റ് തുറക്കുമ്പോൾ ഉള്ള  ശബ്ദത്തിന് ഒരു മാറ്റവും ഇല്ലല്ലോ രാമേട്ടാ... രാമേട്ടൻ ചിരിച്ചുകൊണ്ട് എന്റെ വിശേഷങ്ങൾ ചോദിച്ചു. വിദ്യാലയത്തിന്റെ കാവൽക്കാരൻ എന്നതിൽ ഉപരി ഇവിടത്തെ ഓരോ കുട്ടിയുടെയും മനസ്സറിയുന്ന വ്യക്തി. "അനാമികേടെ പുസ്തകങ്ങൾ ഒക്കെ ഞാൻ വായിക്കാറുണ്ട്...നന്നായി മോളെ  നി ഈ നിലയിൽ എത്തേണ്ടവൾ തന്നെയാ, ആട്ടെ നിങ്ങടെ റീയൂണിയന്റെ സമയം ആയില്ലേ ആരെയും കാണുന്നില്ലല്ലോ" 10 വർഷങ്ങൾക്ക് ശേഷം അല്ലെ എല്ലാവരേയും കാണാൻ പോകുന്നത് നന്നായി ഒരുങ്ങി കുടുംബവും ഒക്കെ ആയിട്ടല്ലേ വരുന്നേ..അതായിരിക്കും. "അപ്പൊ മോൾക്ക്‌ ഒരുങ്ങണ്ടേ...കുടുംബവും വേണ്ടേ" ചോദിച്ചതിന് ശേഷം വേണ്ടായിരുന്നു എന്ന ഭാവം ഞാൻ രാമേട്ടന്റെ മുഖത്ത് കണ്ടു... രാമേട്ടന് ചിലതൊക്കെ ഓർമ്മ വന്നു കാണും...എനിക്കും. ക്ലാസ്സ്‌റൂം വരെ ഒക്കെ ഒന്നു പോയിട്ട് വരാമെന്നു  പറഞ്ഞ്  ഞാൻ അവിടന്നു നടന്നു. ക്ലാസ്സ്‌റൂം, കോറിഡോർസ്, ക്യാന്റീൻ, ഓഡിറ്റോറിയം എലാവടേയും പോയി...ഇനി പോകേണ്ടത് ഗ്രൗണ്ടിലേക്കാണ്. ഞാൻ സ്ഥിരം ഇരിക്കാറുള്ള ബെഞ്ചിനെ എന്റെ കണ്ണുകൾ തിരഞ്ഞ് കണ്ടുപിടിച്ചു...അവിടെ ചെന്നിരുന്നു...ആദ്യമായി  തനിച്ചിരുന്നു...