ഈ വീട്ടിൽ അൽപ്പം നേരം
ഈ അടുത്ത് ഞാൻ ഒരു വീട്ടിൽ പോയി, ജനിച്ചന്നുമുതലേയുള്ള എന്റെ ഒരുപാട് ഓർമ്മകൾക്ക് സാക്ഷ്യം വഹിച്ച ഞാൻ ഹൃദയത്തിനോട് ചേർത്തുനിർത്തുന്ന എന്റെ തറവാട്... പക്ഷെ ഇന്ന് അത് എന്റെ പഴയ കളിയും ചിരിയും നിറഞ്ഞ വീടായിരുന്നില്ല, ആരെയോ തേടുന്ന ആരുടെയൊക്കയോ ശബ്ദം കേൾക്കാൻ കൊതിക്കുന്ന അടച്ചിട്ട മുറികളും, നിശ്ചലമായ ഉമ്മറപ്പടികളും, മാറാലമൂടിയ മതിലുകളും മാത്രമായിരുന്നു. മുറ്റമാകെ വിതറികിടക്കുന്ന മഞ്ഞപ്പൂകളും, പഴത്തു വീണു പോയ നാവിൽ വെള്ളമൂറുന്ന പുളിയും, മണ്ണിൽ ജീർണിച്ചുകിടക്കുന്ന ജാതിക്കയും, വളർന്നു വലുതായ ചക്കയും, മാങ്ങയും, ഇരിമ്പംപുളിയും എല്ലാം അതിന്റെ ഉടമസ്ഥരെ തേടുകയായിരുന്നു.മഴയത്ത് ഞങ്ങളിറങ്ങി കളിച്ച ആ മണ്ണും , ആരും കളിക്കാൻ കൂട്ടില്ലാതെ നൊമ്പരപെടുന്ന കുഴിയാനയും, തുമ്പികളും , പന്തുകളും എന്റെ ശ്രദ്ധയിൽപെട്ടു. വീടിന്റെ അകത്തളങ്ങളിൽ എല്ലാം ഒരു മൂഖതയായിരിന്നു...ഒരു ശ്മശാന മൂഖത. മുറിയുടെ ഓരോ ചുവരിലും ഞാൻ ഏറ്റുവും അധികം ഇഷ്ടപ്പെടുന്ന പൊടിയുടെ ഗന്ധമായിരിന്നു...പക്ഷെ ഒരിക്കലും ഈ വീട്ടിൽ നിന്ന് ഇത് അനുഭവിക്കേണ്ടിവരും എന്ന് പ്രതീക്ഷിച്ചിരുന്നി...