നിശാഗന്ധി പൂത്ത രാത്രിയിൽ...
നെറ്റിയിലേക്ക് ഊർന്നു വീണ എന്റെ മുടിയിഴകൾ മെല്ലെ മാറ്റികൊണ്ട് ചുവുന്ന് വിടർന്ന എന്റെ കവിളുകൾ അവന്റെ ഉള്ളം കൈയ്യിൽ ഒളിപ്പിച്ചുകൊണ്ട് എന്റെ നെറ്റിയിൽ അവൻ ചുമ്പിച്ചു. വെറും ഒരു സ്നേഹ ചുമ്പനം മാത്രം ആയിരുന്നില്ല അത്. പുതിയ പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും തുടക്കം ആയിരുന്നു. വിജനവും സുന്ദരവും ആയ ഈ വീഥിയിൽ ഞങ്ങൾ ഇപ്പോൾ തനിച്ചാണ്. ഗുൽമോഹർ ആലിങ്കനിക്കുന്ന ഈ വഴിയിൽ ഈ രാവിലൂടെ നടന്ന് ഞങ്ങൾ ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതം ആരംഭികുകയാണ്. ഞാൻ അവന്റേതും അവൻ എന്റേതും മാത്രം ആകുകയാണ്. നാളുകളുടെ പ്രയത്നത്തിന്റെ ഫലമായിരിന്നു ഞങ്ങൾക്ക് ഈ രാത്രിയും ഈ ഏകാന്തതയും. എക്കാലെത്തേയും മോഹം ആയിരിന്നു ഈ രാത്രിയുടെ മറവിൽ ഈ വഴിയിലൂടെയുള്ള യാത്ര. ഞങ്ങളുടെ സ്വന്തക്കാരുടെ എദിർപ്പുകൾ ആയിരിക്കാം ഇതിന്റെ ദൈർഖ്യം ഇത്രയും വർധിപ്പിച്ചത്. ഇന്ന് അവരുടെ പൂർണ്ണ മനസ്സോടു കൂടി ഈ വഴിയിൽ അവന്റെ കൈയ്യുകൾ ചേർത്ത് നടക്കുമ്പോൾ ആ പഴയ കഷ്ടപ്പാടുകൾ എല്ലാം ഒരു കേട്ടുകേൾവി മാത്രം ആയിയാണ് അനുഭവപ്പെടുന്നത്. കുളിരലിയിപ്പികുന്ന തണുത്ത ഈ കാറ്റിൽ അവന്റെ നെഞ്ചിലെ ചൂടായിരിന്നു എന്റെ ആ...