അവളുടെ ഓർമ്മകൾ
പരിചിതമല്ലാത്ത പ്രഭാതത്തിന്റെ സൂര്യരശ്മികൾ അവളെ നിദ്രയിൽ നിന്നും ഉണർത്തി . അരികിൽ ഉറങ്ങുന്ന തന്റെ ഭർത്താവിനേയും നീണ്ടു നിന്ന രാത്രിയിൽ അവകാശത്തിന്റെ പേരിൽ അടിയറവു വെക്കേണ്ടി വന്ന തന്റെ ശരീരത്തേയും നിറ മിഴികളാൽ ഓർത്തു കൊണ്ട് അഴിഞ്ഞുകിടന്നിരുന്ന വസ്ത്രങ്ങൾ അവൾ ധരിച്ചു . ഇനി അവൾക്ക് പുതിയ പകലുകളും രാവുകളും ആയിരിക്കുമെന്ന് അവൾ കുറ്റബോധത്തോട് കൂടി തിരിച്ചറിഞ്ഞു . ആദർഷയായ ഭാര്യാപദവി അണിഞ്ഞുകൊണ്ട് അവൾ ഭർത്താവിനെ ജോലിക്ക് പറഞ്ഞയിച്ചു . കാണാത്ത മുഖങ്ങൽകിടയിൽ കണ്ടു മറന്ന സൗഹാർദ്ധങ്ങൾകിടയിൽ പലപ്പോഴും അവൾ അവളെ തന്നെ മറന്നു . പക്ഷെ ഹൃദയത്തിന്റെ അടിത്തട്ടിൽ നൊമ്പരങ്ങൾ മാത്രം സമ്മാനിക്കുന്ന ഓർമ്മകൾ അവൾ ഓർത്തുകൊണ്ടേയിരിന്നു. തിരക്കുകൾ മാറിയ ശേഷം അന്യരുടെ കയ്യകലത്തിൽ നിന്നും സൂക്ഷിച്ചു വെച്ച കുറുച്ചു ചിത്രങ്ങൾ അവൾ എടുത്തു . ആ ചിത്രങ്ങളിലുള്ള മുഖം അവളുടെ ജീവൻ, ഇന്നവൾക്ക് വെറും ഒരു ഓർമ്മ മാത്രമാണ്. ഒരു നിമിഷത്ത...