Posts

Showing posts from September, 2018

പോയ്മറഞ്ഞ കാൽപാടുകൾ

Image
കണ്ടുമുട്ടാത്ത മിഴികളെ തേടിയലയുനിന്ന് രാധാവിരഹവും നെഞ്ചിലേറ്റി ബധിരനെ പോലെയെൻ വിളി കേൾക്കാതെ നീ അന്ന് അകലുമ്പോൾ മൂകയായ് നോക്കി ഒരു പ്രതിമ പോൽ ഞാൻ അഗ്നിയേസാക്ഷിയാക്കി അന്ന് നാം ഒന്നായി പ്രണയത്തിന് മതിലുകൾ കെട്ടുണർത്തി മതിലുകൾ ബേദിച്ച്  നീ ഉടഞ്ഞെറിഞ്ഞ സ്വപ്നങ്ങളെ വാരിപുണർനിന്നു  ഏകയായി കൂടൊരുക്കി ഞാൻ എൻ നനവാർന്ന ചുണ്ടുകൾ പാതിവിടർന്ന കൺപോളകൾ ഇനി നിൻ ചുംബനമറിയാൻ കേഴുമ്പോൾ ഒരു ചെറു കാറ്റായി വന്ന് തലോടി മായുമോ നീ ഒന്നിച്ചു നാം നടന്ന വരാന്തകളൊക്കെയും കൈകൾ ചേർത്തു നാം കണ്ട കാഴ്ചകളൊക്കെയും നിശബ്ദമായി വിങ്ങുമി വിധിയിതോർത്ത് വ്യർത്ഥമായ നിൻ വാക്കുകളിൽ മരവിച്ചയെൻ മോഹങ്ങളെല്ലാം നീ തന്ന ജീർണിച്ച പുഷ്പ്പങ്ങൾ പോലെ വിടരുവാനാകാതെ വീണടഞ്ഞു മുറ്റത്തു നമ്മൾ രുചിച്ച മഴ മിഴിനീരായി കണ്ണിൽ നിന്നും പെയ്തിറങ്ങവേ വെയിലേറ്റു വാടിയ കരിയിലയായി നിറം മങ്ങിയ  ചിത്രംപോൽ ബാക്കിയായി ഞാൻ രാവിന്റെ മറവിൽ നീ തന്ന ചൂടും അതിൽ ഞാൻ കണ്ട ലോകവും ഇനിയില്ലെന്ന സത്യം വേണ്ടെനിക്ക് എൻ കളിക്കൂട്ടുകാരൻ കാമുകാ നിൻ പിൻവിളിക്കായി കാതോർത്ത് പോയ്മറഞ്ഞ നിൻ കാല്പാടുകൾക്കരികെ ഈ കോലായിൽ എ...